ഹിന്ദി അധ്യാപക കോഴ്സ് പ്രവേശനം

Share:

കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്‍റെ കീഴിലെ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതും ദക്ഷിണ ഭാരത ഹിന്ദി പ്രചാര്‍ സഭ നടത്തുന്നതുമായ വിവിധ ഹിന്ദി അധ്യാപക കോഴ്സുകള്‍ ഒറ്റപ്പാലം ഗ്രാമോദയാ കമ്മ്യൂനിറ്റി കോളേജില്‍ ജനുവരിയില്‍ ആരംഭിക്കും.റഗുലര്‍ ബാച്ചിലേക്കും കോണ്‍ടാക്ട് ക്ലാസ് മാതൃകയിലുളള ശനി, ഞായര്‍ അവധി ദിന ബാച്ചുകളിലേക്കുമാണ് പ്രവേശനം.
എസ്.എസ്.എല്‍സി യോഗ്യതയുളളവര്‍ക്ക് ഒന്നര വര്‍ഷത്തെ യു. പി സ്കൂള്‍ അധ്യാപക കോഴ്സിലേക്കും, പ്രീഡിഗ്രി, പ്ലസ്ടു, ബികോം യോഗ്യതയുളളവര്‍ക്കും ഹിന്ദി മാത്രം പാസ്സായവര്‍ക്കും രണ്ടു വര്‍ഷ കാലാവധിയുളള ഹൈസ്കൂള്‍ അധ്യാപക കോഴ്സിലേക്കും, ബി.എ, ബി.എസ്.സിയില്‍ ഹിന്ദി മാത്രം ജയിച്ചവര്‍ക്ക് ഒരു വര്‍ഷം കാലാവധിയുളള ഹൈസ്കൂള്‍ അധ്യാപക കോഴ്സിലേക്കും അപേക്ഷിക്കാം.
പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാക്കാര്‍ക്കും വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്കും നിയമാനുസൃത സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഹിന്ദി അധ്യാപക നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും
അപേക്ഷ ഫോറവും വിശദാംശങ്ങളും ഒറ്റപ്പാലം ഗ്രാമോദയം കമ്മ്യൂനിറ്റി കോളേജില്‍ ലഭിക്കും. അപേക്ഷ ജനുവരി 10 നകം പ്രിന്‍സിപ്പാള്‍ ഗ്രാമോദയം കമ്മ്യൂനിറ്റി കോളേജ്, എസ്.ബി.ഐ ബില്‍ഡിങ്ങ്, രണ്ടാംനില, ഒറ്റപ്പാലം -1 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ് ഫോണ്‍- 9961560987. 9447353935

Share: