ഭാരത് പെട്രോളിയം; എൻജിനീയർ മാരെ ആവശ്യമുണ്ട്
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) വിവിധ വിഭാഗങ്ങിൽ എൻജിനിയർമാരുടെയും ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണംതിട്ടപ്പെടുത്തിയിട്ടില്ല. ക്വാളിറ്റി അഷ്വറൻസ്, റിഫൈനറീസ്, പെട്രോകെമിക്കൽസ്, ബയോ-ഫ്യൂവൽ തുടങ്ങിയ വിഭാഗങ്ങളിലാണ് എൻജിനിയർമാരുടെ ഒഴിവുള്ളത്. ഹ്യൂമൻ റിസോഴ്സസ്, ലീഗൽ മാനേജ്മെന്റ്, ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ലിമെന്റേഷൻ വിഭാഗങ്ങളിൽ ഒാഫീസർമാരുടെ ഒഴിവുണ്ട്. കമ്പനി സെക്രട്ടറി തസ്തികയിലും ഒഴിവുകളുണ്ട് .
പ്രായം: 01.06.2018 ൽ 35 വയസിൽ കൂടരുത്.
അപേക്ഷിക്കേണ്ട വിധം: www.bharatpetroleum.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകർക്ക് പ്രവർത്തനക്ഷമമായ ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. തുടർന്നുള്ള എല്ലാ അറിയിപ്പുകളും ഇ-മെയിൽ വഴിയാണ് ലഭിക്കുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27.