കോളേജ് വിദ്യാർഥികൾക്ക് ഷോർട്ട്ഫിലിം മത്സരം

Share:

കണ്ണൂർ : ലഹരിവർജനത്തിനായുള്ള വിമുക്തി മിഷന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കോളേജ് വിദ്യാർഥികളെ പങ്കാളികളാക്കുന്നതിനും വിദ്യാർഥികളുടെ കഴിവിനെ സർഗാത്മക പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ലഹരിക്കടിമപ്പെടാനുള്ള സാധ്യതകളെ ഇല്ലായ്മ ചെയ്യുന്നതിനും വേണ്ടി പ്രൊഫഷണൽ/നോൺ പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംസ്ഥാനതലത്തിൽ നടത്തുന്നു.

ഒരു കോളേജിൽ നിന്നും ഒരു എൻട്രി എന്ന നിലയിൽ ജില്ലയിലെ പ്രൊഫഷണൽ/നോൺ പ്രൊഫഷണൽ കോളേജുകളിൽ നിന്നുള്ള എൻട്രികൾ ഫെബ്രുവരി എട്ടിനുള്ളിൽ കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സമർപ്പിക്കേണ്ടതാണ്.

വിശദ വിവരങ്ങൾ കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഓഫീസിലും ജില്ലയിലെ വിവിധ എക്‌സൈസ് റെയിഞ്ച് ഓഫീസുകളിലും ലഭിക്കും.

Share: