ബാങ്ക് സ്പെഷലിസ്റ്റ് ഓഫീസര്‍: 1599 ഒഴിവുകൾ
ബാങ്കിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണൽ സെലക്ഷൻ (ഐബിപിഎസ്) ബാങ്കുകളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (സിഡബ്ല്യൂഇ സ്പെഷല്‍-VIII) അപേക്ഷ ക്ഷണിച്ചു. ഇരുപതു ബാങ്കുകളിലായി 1,599 ഒഴിവുകളാണുള്ളത്.
ഐടി ഓഫീസര്‍ (സ്കെയില്‍-1), അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ (സ്കെയില്‍-1), രാജ്ഭാഷ അധികാരി (ഹിന്ദി-സ്കെയില്‍-1), ലോ ഓഫീസര്‍ (സ്കെയില്‍-1), എച്ച്ആര്‍/പേഴ്സണല്‍ ഓഫീസര്‍ (സ്കെയില്‍-1), മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സ്കെയില്‍-1) എന്നിങ്ങനെയാണ് ഒഴിവുകൾ.
ഡിസംബർ 29, 30 തീയതികളിൽ പ്രിലിമിനറി പരീക്ഷയും 2019 ജനുവരി 27ന് പൊതുപരീക്ഷയും നടത്തും. പൊതുപരീക്ഷയ്ക്കു ശേഷം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കും.
യോഗ്യത: സ്പെഷല്‍ ഓഫീസര്‍ പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഓരോ തസ്തികയ്ക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത നേടിയിരിക്കണം. ഐടി ഓഫീസര്‍, മാനേജര്‍ ക്രെഡിറ്റ്/ഫിനാന്‍സ് എക്സിക്യൂട്ടീവ്, ലോ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതതു മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷാഫീസ്: എസ്സി, എസ്ടി, വികലാംഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 100 രൂപയും മറ്റു വിഭാഗത്തില്‍പ്പെടുന്നവര്‍ 600 രൂപയും അപേക്ഷാഫീസായി അടയ്ക്കണം.
അപേക്ഷ അയയ്ക്കേണ്ട വിധം:
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, വിസ/മാസ്റ്റര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്. ഓഫ്ലൈനായും ഫീസടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ibps.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15.