ആയുർവേദ കോളേജിൽ അധ്യാപക നിയമനം

Share:

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, പഞ്ചകർമ്മ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇതിനുള്ള ഇന്റർവ്യൂ 20ന് ഉച്ചയ്ക്ക് രണ്ടിന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. പഞ്ചകർമ്മ വകുപ്പിലെ തസ്തിക ഭിന്നശേഷിക്കാർക്കായി (Orthopaedically handicapped) സംവരണം ചെയ്തതാണ്.

ഭിന്നശേഷിക്കാരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.

ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദേ്യാഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോേഡറ്റയും സഹിതം ഉച്ചയ്ക്ക് 1.30 ന് ഹാജരാകണം.

Share: