ബാങ്കിങ് കറസ്‌പോണ്ടൻറ്

എറണാകുളം: ബാങ്കിങ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേത്തട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ്സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടൻറ്മാരെ ക്ഷണിച്ചു.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം വേണം. ആധാര്‍, പാന്‍കാര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍, ബയോമെട്രിക് ഡിവൈസ്, കാര്‍ഡ് പ്ലസ് പിന്‍ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ്സ് ബാങ്ക് എറണാകുളം ശാഖയുടെ 0484-2340473 എന്ന നമ്പറിലോ 9746698911, 6282402229 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.