പ്ലേസ്മെന്‍റ് ഓഫീസര്‍ നിയമനം

Share:

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്‍റ് ഓഫീസറെ നിയമിക്കുന്നു.

യോഗ്യത- ബി.ഇ/ബി.ടെക്ക് ബിരുദവും എച്ച്.ആര്‍/ മാര്‍ക്കറ്റിംഗില്‍ എം.ബി.എയും. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം. പ്ലേസ്‌മെന്‍റ്/ എച്ച്.ആര്‍. മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി 35 വയസ്.

വേതനം : പ്രതിമാസം 20,000 രൂപ.  ഇന്‍സെന്‍റീവും ലഭിക്കും.

യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ജൂലൈ 21ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

ഫോണ്‍: 0479-2452210/2953150.

Share: