ഓഡിറ്റേഴ്‌സ് പാനല്‍: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: സംസ്ഥാനത്തെ വഖ്ഫ് സ്ഥാപനങ്ങളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി സര്‍ക്കാരിൻറെ ഓഡിറ്റേഴ്‌സ് പാനലില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി കോം അടിസ്ഥാന ബിരുദമുള്ളവര്‍ക്കും ഓഡിറ്റില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഡിവിഷണല്‍ ഓഫീസര്‍, കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ്, ഡിവിഷണല്‍ ഓഫീസ്, ജില്ലാ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ റോഡ്, താണ, കണ്ണൂര്‍-670012 എന്ന വിലാസത്തില്‍ ജൂണ്‍ 20നകം ലഭിക്കണം.
ഫോണ്‍: 0497 2707037.