ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്

Share:

തിരുവനന്തപുരം: ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.

താത്പര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10ന് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. ഫോൺ: 0471-2300484.

Share: