ക്യാമ്പ് അസിസ്റ്റൻറ് ഒഴിവ്

Share:

തിരുവനന്തപുരം:  ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ നടക്കുന്ന കേരള സാങ്കേതിക സർവകലാശാലയുടെ പരീക്ഷാ മൂല്യ നിർണ്ണയ ക്യാമ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റൻറിൻറെ ഒഴിവുണ്ട്.

ഡിഗ്രി/ മൂന്നു വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ 17-നു രാവിലെ 10നു കോളേജിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2300484.

Share: