ആർമിയിൽ ഡോക്ടർമാരെ ആവശ്യമുണ്ട് : 400 ഒഴിവുകൾ
ആർമിമെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ എംബിബിഎസുകാർക്ക് അവസരം. 400 ഒഴിവുകൾ പ്രതീക്ഷിക്കുന്നു. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.
യോഗ്യത: 1956 ഐഎംസി ആക്ടിലെ ഫസ്റ്റ്/ സെക്കൻഡ് ഷെഡ്യൂളിലെ അല്ലെങ്കിൽ തേർഡ് ഷെഡ്യൂളിലെ പാർട്ട് രണ്ടിൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ യോഗ്യത. സംസ്ഥാന മെഡിക്കൽ കൗണ്‍സിൽ/എംസിഐകൗണ്സിൽ/എംസിഐ സ്ഥിരം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. എംഡി/എംഎസ്/എംസിഎച്ച്/ ഡിഎം കഴിഞ്ഞവരേയും പരിഗണിക്കും. അപേക്ഷകർ രണ്ടാമത്തെ ചാൻസിലെങ്കിലും എംബിബിഎസ് പാസായിരിക്കണം. 2018 ഫെബ്രുവരി 28ന് ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
പ്രായം 2018 ഡിസംബർ 31ന് 45 വയസ് തികയരുത്.
ശമ്പളം: 17160 – 39100 രൂപ. ഗ്രേഡ് പേ 6100 രൂപയും മറ്റ് ആനുകൂല്യങ്ങളും.
അഞ്ചുവർഷമാണ് ഷോർട്ട് സർവീസ് കമ്മീഷന്റെ കാലാവധി. ഒന്‍പതു വർഷത്തേക്കു വേണമെങ്കിൽ സർവീസ് നീട്ടിയെടുക്കാം. രണ്ടുവർഷം സർവീസ് പൂർത്തിയാക്കിയ ശേഷം പെർമനന്റ് കമ്മീഷൻ കേഡറിലേക്ക് അപേക്ഷിക്കാം.
2018 ഫെബ്രുവരി 27 നും മാർച്ച് ഒന്‍പതിനും മധ്യേ മുംബൈയിൽ നടക്കുന്ന ഇന്റർവ്യൂവിന്റെയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തിലാണു നിയമനം. ആദ്യമായി ഇന്റർവ്യൂവിനു പങ്കെടുക്കുന്നവർക്ക് യാത്രബത്ത ലഭിക്കും.
അപേക്ഷാഫീസ് 200 രൂപ. നെറ്റ്ബാങ്കിംഗ്്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ വഴി ഫീസ് അടയ്ക്കാം.
അപേക്ഷ അയയ്ക്കേണ്ട വിധം: www.amcsscentry.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർഥിയുടെ ഒപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. അപേക്ഷ പൂർത്തിയായ ശേഷം പ്രിന്റൗട്ട് എടുക്കുക.
അപേക്ഷയോടൊപ്പം എസ്എസ്എൽസി ബുക്ക്, പെർമനെന്റ് മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എംബിബിഎസ്/ പിജി സർട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇപ്പോഴത്തെ തൊഴിൽ ഉടമ നൽകുന്ന എൻഒസി, സ്വന്തം വിലാസമെഴുതി സ്റ്റാന്പ് ഒട്ടിച്ച കവർ, ഡിഡിയുടെ അസൽ എന്നിവ സഹിതം അപേക്ഷിക്കുക.
അപേക്ഷ അയയ്ക്കേണ്ട വിലാസം: DGAFMS/ DG1A, Ministry Of Diffence, M Block, Room No. 60. Church Road, New Delhi110001.
കൂടുതൽ വിവരങ്ങൾക്ക് www.amcsscentry.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23.