ഇൻറേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂർ : അനെർട്ട് ഡിപ്ലോമ/എഞ്ചിനീയറിങ് ബിരുദ വിദ്യാർഥികൾക്കായി സൗരോർജ്ജ മേഖലയിൽ ഇൻറേ ൺഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നിവയിൽ ഡിപ്ലോമ/ബി ഇ/ബി ടെക്ക് അടിസ്ഥാന യോഗ്യതയുള്ളവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം.
ആദ്യത്തെ 200 പേർക്ക് രജിസ്റ്റർ ചെയ്യുന്ന മുൻഗണന ക്രമത്തിലായിരിക്കും പരിശീലനം.
ഡിപ്ലോമ വിദ്യാർഥികൾക്ക് 177 രൂപയും(150 + 18% ജി എസ് ടി) ബി ഇ/ബി ടെക്ക് വിദ്യാർഥികൾക്ക് 295 രൂപയും(250 + 18% ജി എസ് ടി) രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട്. അനെർട്ടിൻറെ വെബ്‌സൈറ്റ് വഴി (http://www.anert.gov.in/ ) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഫോൺ:18004251803. ഇ മെയിൽ: anerttraining2023@gmail.com

Tagsanert
Share: