അപ്രന്റീസ് ഡെവലപ്മെന്റ് ഓഫീസര്‍ : 8561 ഒഴിവുകൾ
അപ്രന്റീസ് ഡെവലപ്മെന്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍, ഈസ്റ്റ്, ഈസ്റ്റ് സെന്‍ട്രല്‍, നോര്‍ത്തേണ്‍, നോര്‍ത്ത് സെന്‍ട്രല്‍, സൗത്ത്, സൗത്ത് സെന്‍ട്രല്‍, വെസ്റ്റേണ്‍ സോണല്‍ ഓഫീസുകളിലാണ് അവസരം.
അപ്രന്റീസ് ഡെവലപ്മെന്റ് ഓഫീസര്‍: 8561
പ്രായം: 2019 മേയ് ഒന്ന് അടിസ്ഥാനമാക്കി 21- 30 വയസ്. അപേക്ഷകര്‍ 02.05.1989 നും 01.05.1988 നും മധ്യേ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: ബിരുദം.
സ്റ്റൈപെന്‍ഡ്: മാസം 34,503 രൂപ ലഭിക്കും.
തെരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.ibpsonline.ibps.in എന്നവെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.licindia.in സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒമ്പത്.