വനിത കെയര്‍പ്രൊവൈഡര്‍

Share:

കൊച്ചി: കാക്കനാട് കേരള മീഡിയ അക്കാദമിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗവ:ചില്‍ഡ്രന്‍സ് ഹോമില്‍ (ഗേള്‍സ്)വനിത കെയര്‍പ്രൊവൈഡര്‍മാരുടെ (മള്‍ട്ടിടാസ്‌ക്) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രതിമാസം 17,675 രൂപയാണ് വേതനം. 25 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകൾക്ക് അപേക്ഷിക്കാം

ഉദ്യോഗാര്‍ഥികള്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഇലക്ഷന്‍ ഐഡി/റേഷന്‍ കാര്‍ഡ് എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് 31ന് രാവിലെ 11-ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ എത്തിച്ചേരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484-2428553.

Share: