എ എൻ എം കോഴ്സ് : അപേക്ഷ ക്ഷണിച്ചു
തൃശൂർ : സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിൽ പ്രവർത്തിക്കുന്ന ഗവ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സിംഗ് ട്രെയിനിങ് സെന്ററിൽ 2023-2025 വർഷത്തെ എ എൻ എം കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിരതാമസക്കാർ ആയിരിക്കണം. പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. മലയാളം എഴുതുവാനും വായിക്കുവാനും അറിയണം. 2023 ഡിസംബർ 31 ന് 17 വയസ്സ് തികഞ്ഞിരിക്കണം. 30 വയസ്സ് കവിയരുത്.
ഉയർന്ന പ്രായ പരിധിയിൽ ഒ ബി സി വിഭാഗത്തിന് മൂന്ന് വയസും എസ് സി / എസ് ടി വിഭാഗത്തിന് അഞ്ച് വയസും ഇളവുണ്ട്. അപേക്ഷ ഫോറവും, പ്രോസ്പെക്ടസും www.dhs.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷകർ എസ് സി / എസ് ടി ക്കാർ 75 രൂപയും .മറ്റുള്ളവർ 200രൂപയും 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് ഒറിജിനൽ ചലാൻ സഹിതം, പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ഓഫീസിൽ എത്തിക്കണം.