പ്രൊഫസർ , അസിസ്റ്റന്റ് പ്രൊഫസർ

Share:

സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ പ്രൊഫസർ

തിരുഃ പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം നടത്തുന്നു.

യോഗ്യത എം.ടെക്. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് ഒന്നിനു രാവിലെ പത്തിന് കോളേജിൽ എഴുത്തു പരീക്ഷയ്ക്കും ഇന്റർവ്യൂവിനും ഹാജരാകണം. ഫോൺ: 0471-2343395, 2349232

എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ 

തിരുഃ  ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് തതുല്യ യോഗ്യത്യുളളവർ 30ന് രാവിലെ പത്തിന് ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.

കൂടുതൽ വിവരങ്ങൾക്ക് www.gecbh.ac.in സന്ദർശിക്കുക.

Share: