അനിമേറ്റര്‍ ഒഴിവ്

പാലക്കാട്: കുടുംബശ്രീ, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, അഗളി ഗ്രാമപഞ്ചായത്ത് സമിതിക്ക് കീഴില്‍ ഒഴിവുള്ള ആനിമേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. 35 വയസ്സില്‍ താഴെയുള്ള പത്താം ക്ലാസ് യോഗ്യരായ ഗോത്ര വിഭാഗക്കാരായ വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ഓന്തമല, ധോണിഗുണ്ട്, ദുണ്ടൂര്‍, കൊല്ലംകടവ്, ചിറ്റൂര്‍, ചിണ്ടക്കി ഫസ്റ്റ് സൈറ്റ്, കരുവാര ഫാം/ഊര്, വെള്ളമാരി, കൂക്കംപാളയം, കൊട്ടമേട്, ആലംകണ്ടി/പ്ലാമരം ഊരുകളിലാണ് ഒഴിവ്.
അപേക്ഷകര്‍ ഊരില്‍ സ്ഥിരതാമസക്കാരായിരിക്കണം.
അപേക്ഷ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ മിഷന്‍, കില, അഗളി, പാലക്കാട് വിലാസത്തില്‍ ജൂലൈ 20 നകം അനുബന്ധ രേഖകള്‍ സഹിതം നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04924 254335