ആനിമേറ്റർ : അപേക്ഷ ക്ഷണിച്ചു

Share:

തൃശ്ശൂർ: കുടുംബശ്രീ ജില്ലാമിഷൻറെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്കു വേണ്ടി ആനിമേറ്റർ തസ്തികയിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ: അതിരപ്പിളളി (2 ഒഴിവ്), വരന്തരപ്പിള്ളി (1 ഒഴിവ്) ഗ്രാമപഞ്ചായത്തുകളിൽ.
അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം.
പരമാവധി പ്രായം: 2023 ജൂൺ 1ന് 40 വയസ്സ്.
അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കേണ്ട അവസാന തിയ്യതി: ജൂലൈ 31  വൈകീട്ട് 5 മണി.
അപേക്ഷ അയക്കേണ്ട വിലാസം : ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ 680003. ഫോൺ : 0487 – 2362517.

Share: