അനിമേറ്റര്‍ കോ-ഓര്‍ഡിനേറ്റര്‍

മലപ്പുറം : കുടുംബശ്രീ ജില്ലാ മിഷന് കീഴിലെ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഒഴിവുള്ള അനിമേറ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രിയും ട്രൈബല്‍ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
25നും 40നും മധ്യേ പ്രായമുള്ള (2025 ഒക്ടോബര്‍ 1 ന്) പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരും, മലപ്പുറം ജില്ലയില്‍ താമസിക്കുന്നവരും കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.ടി/ഓക്സിലറി/ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം.
അപേക്ഷാ ഫോം പൂരിപ്പിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ 2025 ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുന്‍പായി ലഭ്യമാക്കണം. കവറിനു മുകളില്‍ ‘അനിമേറ്റര്‍ കോഓര്‍ഡിനേറ്റര്‍ ഒഴിവിലേയ്ക്കുള്ള അപേക്ഷ’എന്ന് രേഖപ്പെടുത്തണം.
അപേക്ഷ അയക്കേണ്ട മേല്‍വിലാസം: ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505. ഫോണ്‍: 9747670052.





