അലയൻസ് എയർ സര്‍വീസസില്‍ (ALLIANCE AIR) നിരവധി ഒഴിവുകൾ

Share:

എയര്‍ ഇന്ത്യയുടെ സബ്സിഡയറി കമ്പനിയായ അലയൻസ് എയർ (ALLIANCE AIR) ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .

കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍.

ഒഴിവുകള്‍: സീനിയര്‍ അസി. ജനറല്‍ മാനേജര്‍ (റവന്യൂ മാനേജ്മെന്റ്), ഡെപ്യൂട്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, അസി. ജനറല്‍ മാനേജര്‍- ഇ-കൊമേഴ്സ്., അസി. ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ട്രെയിനിങ്), അസി. ജനറല്‍ മാനേജര്‍ (എം.എം.ഡി.), അസി. ജനറല്‍ മാനേജര്‍ (സെക്യൂരിറ്റി), സീനിയര്‍ മാനേജര്‍ (ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍), സീനിയര്‍ മാനേജര്‍ (മെഡിക്കല്‍ ഓഫീസര്‍), സീനിയര്‍ മാനേജര്‍ (സെയില്‍സ്), മാനേജര്‍ (ഫിനാന്‍സ്), സ്റ്റേഷന്‍ മാനേജര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് (ഫ്‌ളൈറ്റ് സേഫ്റ്റി) എന്നീ തസ്തികകളില്‍ ഓരോ ഒഴിവുമാണുള്ളത്.

ഓഫീസര്‍ (എം.എം.ഡി., സ്ളോട്ട്സ്, ഓപ്പറേഷന്‍സ് കണ്‍ട്രോള്‍, പാസഞ്ചര്‍ സെയില്‍സ്) തസ്തികയില്‍ 12 ഒഴിവും ക്രൂ കണ്‍ട്രോളര്‍ തസ്തികയില്‍ 10 ഒഴിവും മാനേജര്‍ (ഓപ്പറേഷന്‍സ് അഡ്മിന്‍), മാനേജര്‍ (ക്രൂ മാനേജ്മെന്റ് സിസ്റ്റം), മാനേജര്‍ (ഫിനാന്‍സ്), സിന്തറ്റിക് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍, സീനിയര്‍ മാനേജർ (പ്രൊഡക്ഷന്‍ പ്ലാനിങ് കണ്‍ട്രോള്‍-എന്‍ജിനീയറിങ്), അസിസ്റ്റന്റ് ഓഫീസര്‍ (ഓഫീസ് മാനേജ്മെന്റ്) എന്നീ തസ്തികളില്‍ 2 വീതവും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അപേക്ഷാ ഫീസ്: ടെക്നിക്കല്‍ അസിസ്റ്റന്റ് (ഫ്‌ളൈറ്റ് സേഫ്റ്റി) തസ്തികയില്‍ 1000 രൂപയും മറ്റു തസ്തികകളില്‍ 1500 രൂപയും ആണ് ഫീസ് . (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല.).
ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത്.

അപേക്ഷാഫോമും വിശദവിവരങ്ങളും  www.airindia.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 13

 

Share: