എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് : 53 ഒഴിവുകൾ

Share:

എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് ( നാഗ്‌പൂർ ) എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്മാരുടെ (എഫ്.ടി.ഇ.) 53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എയര്‍ഫ്രെയിം ആന്‍ഡ് എന്‍ജിന്‍ 32, ഏവിയോണിക്സ് 10,ബാക്ക്‌ഷോപ്പ്‌സ് 11 എന്നിങ്ങനെയാണ് ഒഴിവുകള്‍. നിശ്ചിതയോഗ്യതയുള്ള വിമുക്തഭടരെയും പരിഗണിക്കും.

യോഗ്യത: ഡി.ജി.സി.എ.യുടെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നും 60 ശതമാനം മാര്‍ക്കോടെ നേടിയ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ്/എ.എം.ഇ. ഡിപ്ലോമ. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ (എസ്.സി., എസ്.ടി./ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 55 ശതമാനം) മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ്/ഏറോനോട്ടിക്കല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ റേഡിയോ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/എന്‍ജിനീയറിങ് ഡിഗ്രി (ത്രിവത്സരം)/ തത്തുല്യം.

പ്രായപരിധി ജനറല്‍ വിഭാഗത്തിന് 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.

ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും വര്‍ഷത്തെ ഇളവ് ലഭിക്കും.  സെപ്റ്റംബര്‍ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ട്രേഡ് ടെസ്റ്റ്/സ്‌കില്‍ ടെസ്റ്റ്/അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്.
അഭിമുഖ തീയതി: എയര്‍ഫ്രെയിം ആന്‍ഡ് എന്‍ജിന്‍- സെപ്റ്റംബര്‍ 17, 19, ഏവിയോണിക്സ്- സെപ്റ്റംബര്‍ 21, ബേക്ക് ഷോപ്പ്സ് – സെപ്റ്റംബര്‍ 24. സമയം രാവിലെ 9.30 മുതൽ
വിശദവിവരങ്ങള്‍ http://www.airindia.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Share: