എയർ ഇന്ത്യ എക്സ്പ്രസിൽ ട്രെയിനി ക്യാബിൻ ക്രൂ : 86 ഒഴിവുകൾ

242
0
Share:

എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ ട്രെയിനി ക്യാബിൻ ക്രൂ 86 ( എസ്‌ സി 14, എസ്‌ ടി 06, ഒബിസി 22, ജനറൽ 44) ഒഴിവുണ്ട്.
അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത പ്ലസ്ടു. പ്രായം 18‐22. നിയമാനുസൃത ഇളവ് ലഭിക്കും. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ഉയരം 165 സെ.മീ(പുരുഷ), 157.5(സ്ത്രീ),
ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റേതെങ്കിലുമൊരു ഇന്ത്യൻ ഭാഷയിലും പ്രാവീണ്യം വേണം.
ക്യാബിൻ ക്രൂ ആയി വിമാനത്തിൽ പറന്ന പരിചയം, പ്രഥമശുശ്രൂഷയിൽ കോഴ്സ് പൂർത്തിയാക്കിയവർ, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങിൽ ഡിപ്ലോമ/ഡിഗ്രിയുള്ളവർക്ക് മുൻഗണന.
www.airindiaexpress.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി 2019 ജനുവരി 01.
വിശദവിവരം www.airindiaexpress.in ൽ.

Share: