വ്യോമസേനയിൽ 1515 ഒഴിവുകൾ

Share:

സീനിയർ കംപ്യൂട്ടർ ഓപ്പറേറ്റർ, സൂപ്രണ്ടൻറ് , എൽ.ഡി.സി, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റോർ കീപ്പർ, കുക്ക്, പെയിൻറ ർ, മെസ് സ്റ്റാഫ്, എം.ടി.എസ്, ഹൗസ്കീപ്പിം​ഗ് സ്റ്റാഫ് തുടങ്ങി  ഗ്രൂപ്പ് സി സിവിലിയൻ തസ്തികയിലെ  വിവിധ ഒഴിവുകളിലേക്ക് ഇന്ത്യൻ എയർ ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

വിവിധ സ്റ്റേഷനുകൾ / യൂണിറ്റുകളിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലാണ് ഒഴിവുള്ളത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നിയമനം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് താൽപ്പര്യമുള്ള സ്റ്റേഷനുകൾ അല്ലെങ്കിൽ യൂണിറ്റുകളിൽ അപേക്ഷിക്കാം

സീനിയർ കംപ്യൂട്ടർ ഓപ്പറേറ്റർ- 2
സൂപ്രണ്ടൻറ് (സ്റ്റോർ)- 66
സ്റ്റെനോ ഗ്രേഡ്-2- 39
എൽ.ഡി.സി- 53
ഹിന്ദി ടൈപ്പിസ്റ്റ്- 12
സ്റ്റോർ കീപ്പർ- 15
സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)- 49
കുക്ക് (ഓർഡിനറി ഗ്രേഡ്)- 124
പെയിന്റർ (സ്കിൽഡ്)- 27
കാർപ്പന്റർ- 31
ആയ/ വാർഡ് സഹായിക- 24
ഹൗസ്കീപ്പിംഗ് സ്റ്റാഫ് (ഫീമെയിൽ സഫായ്വാലി)- 345
ലോൺട്രി മാൻ- 24
മെസ് സ്റ്റാഫ്- 190
എം.ടി.എസ്- 404
വൾക്കനൈസർ- 14
ടെയിലർ (സ്കിൽഡ്)- 7
ടിൻസ്മിത്ത്- 1
കോപ്പർസ്മിത്ത് ആന്റ് ഷീറ്റ് മെറ്റൽ വർക്കർ (സ്കിൽഡ്)- 3
ഫയർമാൻ- 42
ഫയർ എഞ്ചിൻ ഡ്രൈവർ- 4
എഫ്.എം.ടി (ഫിറ്റർ മെക്കാനിക്കൽ ട്രാൻസ്പോർട്ട്)- 12
ട്രേഡ്സ്മാൻ മേറ്റ്- 23
ലെതർ വർക്കർ (സ്കിൽഡ്)- 2
ടേർണർ (സ്കിൽഡ്)- 1
വയർലെസ് ഓപ്പറേറ്റർ- 1
എന്നിങ്ങനെ ആകെ 1515 ഒഴിവുകളുണ്ട്.
ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് എഴുത്ത് പരീക്ഷയുണ്ടാകും. ഓരോ തസ്തികയ്ക്കും വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും എഴുത്ത് പരീക്ഷ നടത്തുക.

വിശദ വിവരങ്ങൾ www.indianairforce.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അവസാന തിയതി : ഏപ്രിൽ 30

Share: