വ്യോമസേനയില്‍ ഓഫീസർ : കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 

227
0
Share:
ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്‌ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 01/2019) അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലന കോഴ്സുണ്ട്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് കമ്മിഷന്‍ നിയമനം ലഭിക്കും.
യോഗ്യത ഫ്‌ളയിങ് ബ്രാഞ്ച്: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം.
പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ/ ബി.ടെക്.
.ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍)-ഏറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍): ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ നാലുവര്‍ഷത്തില്‍ കുറയാത്ത എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കില്‍ ഏറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്റെ ഗ്രാജ്വേറ്റ് എന്‍ജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പിനുള്ള സെക്ഷന്‍ എ, ബി എന്നിവ വിജയിച്ചിരിക്കണം. …..
ഗ്രൗണ്ട് ഡ്യൂട്ടി (അഡ്മിനിസ്ട്രേഷന്‍, ലോജിസ്റ്റിക്‌സ്, അക്കൗണ്ട്സ്): ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബര്‍ 30.
കൂടുതൽ വിവരങ്ങൾ www.careerairforce.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Share: