മിലിട്ടറി എഞ്ചിനീയറിങ് സർവീസ്: 502 ഒഴിവുകൾ

Share:

മിലിട്ടറി എൻജിനിയറിങ് സർവീസിലെ 502 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ എന്നീ തസ്തികകളിലായാണ് ഒഴിവുകൾ .

മേയ് 16ന് നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും.
ഓൺലൈനായി അപേക്ഷിക്കണം.
കേരളത്തിലെ പരീക്ഷാ കേന്ദ്രം കൊച്ചിയിൽ.

സൂപ്പർവൈസർ 450 , ഡ്രാഫ്റ്റ്സ്മാൻ 52  എന്നിങ്ങനെയാണ് ഒഴിവുകൾ.

സൂപ്പർവൈസർ:
യോഗ്യത- ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ്/ പബ്ലിക് അഡ്മിനിസ്ട്രേഷൻ ബിരുദാനന്തരബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ മേൽപ്പറഞ്ഞ വിഷയത്തിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ് /വെയർഹൗസിങ് മാനേജ്മെന്റ്/പർച്ചേഴ്സിങ്/ലോജിസ്റ്റിക്സ്/പബ്ലിക് പ്രൊക്യൂർമെന്റ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

ഡ്രാഫ്റ്റ്സ്മാൻ:
യോഗ്യത- ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പ് ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 18 – 30 വയസു വരെ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 12.
വിശദവിവരത്തിന് https://mes.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tagsmes
Share: