എയിംസിൽ 700 സ്റ്റാഫ് നേഴ്സ് : ഇപ്പോൾ അപേക്ഷിക്കാം
ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് ഓഫീസർ തസ്തികകയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 700 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കാം. പരസ്യ വിജ്ഞാപന നമ്പർ : Admin /rec / Regular / SN -I &SN / 11 / 2017 / AIIMS
സീനിയർ നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്)- 100 ഒഴിവ്.
നഴ്സിംഗ് ഒാഫീസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്)- 600 ഒഴിവ്.
യോഗ്യത- ബിഎസ്സി (നഴ്സിംഗ്) അല്ലെങ്കിൽ തത്തുല്യവും നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷനുമാണ് അടിസ്ഥാന യോഗ്യത.
യോഗ്യതയും മുൻപരിചയവും സംബന്ധിച്ച വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.aiimsbhopal.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല്.