ആയുർവേദ കോളേജിൽ അസി.പ്രൊഫസർ

Share:

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ, കൗമാരഭൃത്യ, ശല്യതന്ത്ര വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനത്തിന് പരിയാരത്തുള്ള ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ജൂലൈ  30ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 11 ന് എത്തണം.

പ്രതിമാസം 56,395 രൂപ സമാഹൃത വേതനമായി ലഭിക്കും.

നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.

Share: