അക്രഡിറ്റര്‍ എന്‍ജിനീയര്‍ / ഓവര്‍സിയര്‍ നിയമനം
തൃശൂർ: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ അക്രഡിറ്റര്‍ എന്‍ജിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തിലെ യുവതി-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിയമന കാലാവധി ഒരു വര്‍ഷം. വകുപ്പിൻറെ വിവിധ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 29 പേരെയാണ് നിയമിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത: സിവില്‍ എന്‍ജിനീയറിംഗ് ബി ടെക്/ഡിപ്ലോമ/ഐടിഐ. പ്രായപരിധി 21-35.
പ്രതിമാസ ഓണറേറിയം-18,000 രൂപ.
ജില്ലാ തലത്തില്‍ നടത്തുന്ന അഭിമുഖത്തിലൂടെയാണ് നിയമനം.
യോഗ്യത കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. ഇതുവഴി നിയമനം ലഭിക്കുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹത ഇല്ല. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 23ന് വൈകിട്ട് 5നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2360381.