അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം : 500 ഒഴിവുകൾ
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിൻറെ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സിവില്‍ എഞ്ചിനീയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റോ ആണ് യോഗ്യത.
പട്ടിക വര്‍ഗ വികസന വകുപ്പിൻറെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കും.
പ്രതിമാസ വേതനം : 18,000 രൂപ
ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിൻറെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജില്ലയിലെ ട്രൈബല്‍ ഡവലപ്മെൻറ് ഓഫീസ്/ ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളില്‍ ജൂലൈ 23ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം.
അപേക്ഷാ ഫോമിൻറെ മാതൃകയും കൂടുതല്‍ വിവരങ്ങളും ജില്ലയിലെ പട്ടിക വര്‍ഗവികസന ഓഫീസ്/ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസ്/ ട്രൈബല്‍ എക്സറ്റന്ഷന് ഓഫീസ് എന്നിവിടങ്ങളിലും www.stdd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.