സി ആപ്റ്റ് അക്കൗണ്ടന്‍സി അഭിരുചി നിര്‍ണയ പരീക്ഷ

Share:

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി ആപ്റ്റ്) ടാലി എഡ്യുക്കേഷനുമായി സഹകരിച്ച് കേരളത്തിലെ കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി അക്കൗണ്ടന്‍സി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് 2018 എന്ന പേരില്‍ അക്കൗണ്ടന്‍സി അഭിരുചി പരീക്ഷ നടത്തുന്നു.
പ്ലസ് ടു (കൊമേഴ്‌സ്), ബി-കോം, എം-കോം വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ടാലി സര്‍ട്ടിഫിക്കറ്റ് നല്‍കും. വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു സ്‌കോളര്‍ഷിപ്പോടുകൂടി ജി.എസ്.ടി, ടാലി എന്നിവയില്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9388830684 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Share: