ആനുകാലികം ; പൊതുവിജ്ഞാനം

Share:

ആനുകാലികം ; പൊതുവിജ്ഞാനം, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ചുവടെ ചേർത്തിരിക്കുന്നത്‌. പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സരപരീക്ഷകളിൽ വന്നിട്ടുള്ളതും വരാവുന്നതുമായ ചോദ്യങ്ങളും അവയുടെ ഉത്തരവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറാകുന്നവർക്ക് കഴിവ് പരിശോധിക്കുന്നതിനായി ‘മോക് എക്സാം ‘ എന്ന വിഭാഗത്തിലും ഇത് ചേർത്തിട്ടുണ്ട് .

1. 2017 ലെ ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച സാഹിത്യകാരി

(a) കൃഷ്ണാ സോബ്ധി

(b) വിനീത മേനോൻ

(c) സുനിതാ ദേശ്‌പാണ്ഡെ

(d) നിലാഞ്ജന റോയ്

ഉത്തരം: (a)

2. 2017 ലെ ഗോൾഡൻ പീക്കോക് ലഭിച്ച ചലച്ചിത്രം

(a) 120 ബീറ്റ്‌സ് പെർ മിനിറ്റ്

(b) ഡാർക്ക് സ്കൾ

(c) ടേക്ക് ഓഫ്

(d) ഏഞ്ചൽസ് വിയർ വൈറ്റ്

ഉത്തരം: (a)

3. ലോക് സഭയുടെ പുതിയ സെക്രട്ടറി ജനറൽ

(a) പി ഡി ടി ആചാരി

(b) കീർത്തി ഷാ

(c) അനൂപ് മിശ്ര

(d) സ്നേഹലത ശ്രീവാസ്തവ

ഉത്തരം: (d)

( 4) 2017 എയ്ഡ്സ് ദിനത്തിൻറെ മുദ്രാവാക്യം

(a) ആരോഗ്യം; അവകാശം

(b) ലൈംഗികതയിൽനിന്നും അകലെ

(c) സെക്സ് ദിവ്യം

(d) സ്നേഹ സ്പർശം

ഉത്തരം: (a)

5. 2011 സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം ?

(a) ലക്ഷദ്വീപ്

(b) ആ൯ഡമാന്‍

(c) ഭാദ്രാനഗര്‍ ഹാവേലി

(d)പുതുച്ചേരി

ഉത്തരം: (d)

6. 2017 ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്ക്കാരം നേടിയ വ്യക്തി

(a) അസീസ് സന്‍കാ൪

(b) തോമസ് ലിന്‍ഡാല്‍

(c) റിച്ചാർഡ് തലേർ

(d) വില്യം സി. കാമ്പല്‍

ഉത്തരം: (c)

7. ചുവടെ ചേര്‍ത്തതില്‍ ഏത് സാമൂഹ്യപരിഷ്ക്കര്‍ത്താവുമായാണ് ‘ഊരാളുങ്കല്‍ ലേബ൪ കണ്‍സ്ട്രക്ഷ൯ സൊസൈറ്റിക്ക് ബന്ധമുള്ളത്?

(a) വാഗ്ഭടാനന്ദന്‍

(b) ആനന്ദ തീ൪ഥ൯

(c) സ്വാമി ആഗമാനന്ദന്‍

(d) ബ്രഹ്മാനന്ദ ശിവയോഗി

ഉത്തരം: (a)

8. ഏത് രാജ്യത്തെ കറന്‍സിയാണ് നാക്ഫ (NAKFA)?

(a) അല്‍ബേനിയ

(b) എറിത്രിയ

(c) കോംഗോ

(d) എസ്തോണിയ

ഉത്തരം: (b)

9. ചുവടെ ചേര്‍ത്തതില്‍ ഇന്ത്യ൯ സ്വാതന്ത്ര്യലബ്ധിയുടെ 50-)0 വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച പഞ്ചവത്സരപദ്ധതി ഏത്?

(a) 10-)0 പഞ്ചവത്സരപദ്ധതി ഏത്?

(b) 11-)0 പഞ്ചവത്സരപദ്ധതി

(c) 9-)0പഞ്ചവത്സരപദ്ധതി

(d) 8-)0പഞ്ചവത്സരപദ്ധതി

ഉത്തരം: (c)

10. ലോക നാട്ടറിവ്ദിനം എന്നാണ് ആചരിക്കുന്നത്?

(a) ആഗസ്ത് 17

(b) ആഗസ്ത് 23

(c) ആഗസ്ത് 22

(d) ആഗസ്ത് 27

ഉത്തരം: (c)

11.റിയോ ഒളിംപിക്സില്‍ ബാഡ്മിന്റണില്‍ ആദ്യമായി വെള്ളി മെഡല്‍ നേടി നേടിയത്

(a) പി.വി. സിന്ധു

(b) സൈന നെഹ് വാള്‍

(c) ജ്വാല ഗുട്ട

(d) തുളസി

ഉത്തരം: (a)

12. കേരള ഗവണ്‍മെന്‍റിന്‍റെ ഗ്ലോബല്‍ ആയുര്‍വ്വേദ വില്ലേജ് പ്രോജക്റ്റിന്‍റെ നോഡല്‍ ഏജന്‍സി

(a) ഔഷധി

(b) ആയുഷ് ഡിപ്പാര്‍ട്ട്മെന്‍റ്

(c) കിന്‍ഫ്ര

(d) ഹെൽത്ത് ഡിപ്പാര്‍ട്ട്മെന്‍റ്

ഉത്തരം: (c)

13. എന്തിനെക്കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി?

(a) നാണയങ്ങ ള്‍

(b) ശാസനങ്ങള്‍

(c) പുരാതനശിലകള്‍

(d) പ്രാചീന ആഭരണങ്ങള്‍

ഉത്തരം: (b)

14. ചുവടെ ചേര്‍ത്തവയില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം

(a) കല്ലുമാല സമരം

(b) ചാന്നാര്‍ ലഹള

(c) മുക്കുത്തി സമരം

(d) തൊണ്ണൂറാമാണ്ട് സമരം

ഉത്തരം: (c)

15. 2016 ലെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥി

(a) വ്ളാഡിമിര്‍ പുടി൯

(b)ഫ്രാ൯സ്യ ഒലാദ്

(c) ഹസ൯ റൂഹാനി

(d)ഡേവിഡ് കാമറൂ ണ്‍

ഉത്തരം: (b)

16. ചുവടെ ചേര്‍ത്ത സ്മാരകങ്ങളില്‍ മുകള്‍ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്?

(a) മോത്തി മസ്ജിദ്

(b) ഇബാദത്ത്ഖാന

(c) ചാര്‍മിനാ൪

(d) റെഡ്ഫോര്‍ട്ട്

ഉത്തരം:(c)

17. ദേശീയ മനുഷ്യാവകാശ കമ്മീഷ൯(NHRC) നിലവില്‍ വന്നത്

(a) October 13, 1993

(b)October 15, 1993

(c) October 12, 1993

(d)October 10, 1993

ഉത്തരം: (c)

18. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആ൪ട്ടിക്കിള്‍ ആണ് അടിസ്ഥാന ചുമതലകള്‍(Fundamental Duties) പ്രതിപാദിക്കുന്നത്?

(a) 61A

(b) 31A

(c) 32A

(d) 51A

ഉത്തരം: (d)

19. 2016-ല്‍ 75-)0 വാര്‍ഷികം ആഘോഷിച്ച സമരം ഏത്?

(a) കയ്യൂര്‍

(b) മൊറാഴ

(c) ഒഞ്ചിയം

(d) പുന്നപ്ര വയലാര്‍

ഉത്തരം: (a)

20. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്?

(a) വിനോദ് റായ്

(b) ആര്‍.കെ.മാത്തൂര്‍

(c) ഡോ.രാജാ രാമണ്ണ

(d) സി വി രാമൻ

ഉത്തരം: (c)

21. അലമാട്ടി ഡാം ഏതു നദിയില്‍ സ്ഥിതി ചെയ്യുന്നു?

(a) ഗോദാവരി

(b) കൃഷ്ണ

(c) നര്‍മ്മദ

(d) താപ്തി

ഉത്തരം: (b)

22. പ്രോജക്ട് ടാങ്കോ (Project Tango) ചുവടെ ചേര്‍ത്തവയില്‍ ഏതു കമ്പനിയുമായി ബന്ധപ്പെട്ടതാണ്?

(a) ഗൂഗിള്‍

(b)മൈക്രോസോഫ്റ്റ്

(c) ഫേസ്ബുക്ക്

(d)ട്വിറ്റര്‍

ഉത്തരം: (a)

23. ‘ഐ എൻ എസ് സര്‍ദാ൪ പട്ടേല്‍’ നാവിക താവളംസ്ഥിതി ചെയ്യുന്നതെവിടെയാണ്?

(a) പോര്‍ബന്ത൪

(b) മുംബൈ

(c) വിശാഖപട്ടണം

(d) ഗോവ

ഉത്തരം: (a)

24. 2017ലെ ജ്ഞാനപീഠ പുരസ്ക്കാരം നേടിയ കൃഷ്ണ സോബ‌്തി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?

(a) ബംഗാളി

(b) ഗുജറാത്തി

(c) ഒറിയ

(d) ഹിന്ദി

ഉത്തരം:(d )

25. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക്സ് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്

(a) ഐ സി ഐ സി ഐ ബാങ്ക്

(b) എസ് ബി ഐ

(c) ഫെഡറല്‍ ബാങ്ക്

(d) ബാങ്ക് ഓഫ് ബറോഡ

ഉത്തരം: (c)

26. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശദൗത്യത്തിന്‍റെ പേര്

(a) പ്രോജക്ട് ജെമിനി

(b)അപ്പോളോ II

(c) സ്കൈലാബ്

(d)അപ്പോളോ പ്രോഗ്രാം

ഉത്തരം: (b)

27. ‘ഇന്ത്യന്‍ അസംതൃപ്തിയുടെ പിതാവ് ‘ എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?

(a) ഭഗത് സിംഗ്

(b) ബാലഗംഗാധരതിലകന്‍

(c) സുഭാഷ് ചന്ദ്രബോസ്

(d) ചന്ദ്രശേഖര്‍ ആസാദ്

ഉത്തരം: (b)

28. 2017-ലെ മാന്‍ബുക്ക൪ പുരസ്ക്കാരം നേടിയ എഴുത്തുകാര൯

(a) ആ൯ ടെയ് ല൪

(b)ചേത൯ഭഗത്

(c) ജോർജ് സാൻഡേർസ്

(d)സഞ്ജീവ് സഹോത്ത

ഉത്തരം: (c)

29. ആഹാരം പൂര്‍ണ്ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമതവിശ്വാസികള്‍ മരണത്തെ വരിക്കുന്ന ആചാരം

(a) സന്താര

(b)പരിത്യാഗ

(c) അര്‍പ്പണ്‍

(d)നികായ

ഉത്തരം: (a)

30. കറുത്ത വജ്രം എന്നറിയപ്പെടുന്നത്?

( a ) കൽക്കരി

( b ) കുരുമുളക്

(c ) വാനില

(d ) പെട്രോളിയം

ഉത്തരം: (a)

31. പി.കെ. കാളന്‍ എന്ന കലാകാര൯ എത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a) മുടിയേറ്റ്

(b) ഗദ്ദിക

(c) തെയ്യം

(d) പൊറാട്ട് നാടകം

ഉത്തരം: (b)

32. ചുവടെ കൊടുത്തവയില്‍ യുനസ്കോവിന്‍റെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടാത്ത ചരിത്രസ്മാരകം എത്?

(a) അജന്ത

(b) സാഞ്ചി

(c) മൈസൂര്‍ പാലസ്

(d) റെഡ്ഫോര്‍ട്ട്

ഉത്തരം: (c)

33. രൂപാന്തര്‍ എന്ന സാമൂഹ്യസംഘടനയുമായി ബന്ധപ്പെട്ട വ്യക്തി

(a) മാര്‍ക്കണ്ഡേയ കഡ്ജു

(b) അരുന്ധതി റോയ്

(c) മേധാ പട്ക്കര്‍

(d) ബിനായക് സെന്‍

ഉത്തരം: (d)

34. 2017ലെ വയലാർ അവാർഡ് ജേതാവ് ആര്?

(a) ടി ഡി രാമകൃഷ്ണൻ

(b)ബെന്യാമി൯

(c) കെ.ആര്‍. മീര

(d)സന്തോഷ് എച്ചിക്കാനം

ഉത്തരം: (a)

35. മലയാളത്തിലെ ആദ്യത്തെ തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണം

(a) പി എസ് സി ബുള്ളറ്റിൻ

(b) കരിയർ മാഗസിൻ

(c) മനോരമ തൊഴിൽ വീഥി

(d) മാതൃഭൂമി തൊഴിൽ വാർത്ത

ഉത്തരം: (b)

36. 2016 ല്‍ സര്‍ക്കാ൪ ജോലികള്‍ക്ക് 35% വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം

(a) ഗുജറാത്ത്

(b)ഹരിയാന

(c) ബീഹാര്‍

(d)ഡല്‍ഹി

ഉത്തരം: (c)

37. ജെ.സി ഡാനിയേലിന്‍റെ ജീവിതകഥ അടിസ്ഥാനമാക്കിയ ‘സെല്ലുലോയിഡ്’ എന്ന സിനിമയുടെ സംവിധായക൯

(a) ജയരാജ്

(b)പ്രിയാനന്ദന്‍

(c) അനില്‍രാധാകൃഷ്ണ മേനോ൯

(d)കമല്‍

ഉത്തരം: (d)

38. ഇന്ത്യയില്‍ഇൻഫർമേഷൻ ടെക്നോളജി ( IT Act ) ആക്ട് നിലവില്‍ വന്നത് എന്നാണ്?

(a) ഒക്ടോബര്‍ 10, 2000

(b) നവംബ൪ 10, 2000

(c) ഒക്ടോബര്‍ 17, 2000

(d) നവംബ൪ 17, 2000

ഉത്തരം:(c)

39. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂര്‍ണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം

(a) അനുസാറ്റ്

(b) റിസാറ്റ് (RISAT)

(c) ഹാംസാറ്റ്

(d) കല്‍പ്പന I

ഉത്തരം: (d)

40. സാത്രിയ എന്ന ക്ലാസിക്കല്‍ നൃത്തരൂപം നിലവിലുള്ള സംസ്ഥാനം

(a) ത്രിപുര

(b) അരുണാചല്‍ പ്രദേശ്

(c) നാഗാലാന്‍റ്

(d) ആസ്സാം

ഉത്തരം: (d)

41. അധ്യക്ഷ പദവി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ( ST ) സംവരണം ചെയ്യപ്പെട്ട കേരളത്തിലെ മുന്‍സിപ്പാലിറ്റി

(a) സുല്‍ത്താ൯ ബത്തേരി

(b)മാനന്തവാടി

(c) പുല്‍പ്പള്ളി

(d)കല്‍പ്പറ്റ

ഉത്തരം: (b)

42. സിക്കിം – ടിബറ്റ് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം

(a) നാഥുലാചുരം

(b)ഖൈബ൪ ചുരം

(c) ഗോമാല്‍ ചുരം

(d)ബോളാന്‍ ചുരം

ഉത്തരം: (a)

43. ഭിന്ന ലിംഗക്കാർക്ക് തൊഴിൽ നൽകിയ സംസ്ഥാനത്തെ ആദ്യ സ്ഥാപനം ?

(a) കൊച്ചി മെട്രോ

(b) ആർട്ടിസാൻസ് വികസന കോർപറേഷൻ

(c) ഒ ബി സി വികസന കോർപറേഷൻ

(d) പട്ടിക ജാതി – പട്ടിക വർഗ്ഗ കോർപറേഷൻ

ഉത്തരം: (a)

44. ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന ആദ്യത്തെ നാട്ടുരാജ്യം?

(a) സത്താറ

(b)അവധ്

(c) ഇന്‍ഡോ൪

(d)ഭാവ് നഗര്‍

ഉത്തരം: (d)

45. SLINEX 2015 എന്ന പേരില്‍ ഏത് രാജ്യവുമായാണ് ഇന്ത്യ സംയുക്ത നാവികാഭ്യാസപ്രകടനം നടത്തിയത്?

(a) ഫ്രാന്‍സ്

(b) യു എസ് എ

(c) ചൈന

(d) ശ്രീലങ്ക

ഉത്തരം: (d)

46. ഭാരതത്തിൻറെ പതിനാലാമത്തെ രാഷ്‌ട്രപതി ?

(a) രാം നാഥ് കോവിന്ദ്

(b) പ്രണബ് മുഖർജി

(c) പ്രതിഭ പാട്ടീൽ

(d) എ പി ജെ അബ്ദുൽ കലാം

ഉത്തരം: (a)

47. 2015 ജൂലൈ 1ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാ൪ പദ്ധതി

(a) ജന്‍ധ൯ യോജന

(b) സ്വച്ഛ്ഭാരത്

(c) ഡിജിറ്റ ല്‍ ഇന്ത്യ

(d) ആം ആദ്മി ബീമായോജന

ഉത്തരം (c)

48. അര്‍ജുന അവാ൪ഡ് ആരംഭിച്ച വർഷം ?

(a) 1949

(b) 1961

(c) 1971

(d) 1981

ഉത്തരം: (b)

49. ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതിക്കേസ്

(a) ഉത്തര്‍പ്രദേശ്

(b)ആന്ധ്രാപ്രദേശ്

(c) ഗുജറാത്ത്

(d)മധ്യപ്രദേശ്

ഉത്തരം: (d)

50. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം

(a) സൂറിച്ച്

(b) ലണ്ടന്‍

(c) ജോഹന്നാസ്ബര്‍ഗ്

(d) ജനീവ

ഉത്തരം: (b)

51. ‘സാധുജനദൂതന്‍’ മാസികയുമായി ബന്ധപ്പെട്ട സാമൂഹ്യ പരിഷ്ക്കര്‍ത്താവ്

(a) പൊയ്കയില്‍ യോഹന്നാ൯

(b)പാമ്പാടി ജോണ്‍ജോസഫ്

(c) ഡോ.പല്‍പ്പു

(d)മക്തി തങ്ങള്‍

ഉത്തരം: (b)

52. കേരളത്തില്‍ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷ൯ നല്‍കിയ ഗ്രാമപഞ്ചായത്ത്

(a) ശ്രീകണ്ഠാപുരം

(b)എലപ്പുള്ളി

(c) പുതുശ്ശേരി

(d)കണ്ണാടി

ഉത്തരം: (d)

53. ലോകപ്രശസ്തമായ ഗ്രീന്‍പീസ് സംഘടനയുടെ ആസ്ഥാനം

(a) ആംസ്റ്റര്‍ഡാം

(b)മോണ്‍ട്രിയല്‍

(c) ലിയോണ്‍

(d)ഗ്ലാന്‍റ്

ഉത്തരം: (a)

54. ലോകപ്രശസ്തമായ കരകൗശലമേള നടക്കുന്ന സൂരജ്കുണ്ഡ് ഏത് സംസ്ഥാനത്താണ്?

(a) ജാ൪ഖണ്ഡ്

(b)ഗുജറാത്ത്

(c) ഉത്തര്‍പ്രദേശ്

(d)ഹരിയാന

ഉത്തരം: (d)

55. ദേശീയ വനിതാകമ്മീഷന്‍റെ ആദ്യത്തെചെയ൪ പേഴ്സണ്‍

(a) ഗിരിജാവ്യാസ്

(b)ജയന്തി പട്നായിക്

(c) ഷീല ദീക്ഷിത്

(d)രാജ്കുമാരി അമൃത് കൗ൪

ഉത്തരം: (b)

56. 1857-ലെ കലാപത്തില്‍ ലഖ്നൗവില്‍ നേതൃത്വം നല്‍കിയത് ആരായിരുന്നു?

(a) ക൯വര്‍സിംഗ്

(b)ജനറല്‍ ഭക്ത്ഖാ൯

(c) നാനാസാഹിബ്

(d)ബീഗം ഹസ്രത്ത്മഹല്‍

ഉത്തരം: (d)

57. ചുവടെ ചേര്‍ത്തവരില്‍ ആരുടെ ചരമദിനമാണ് മഹാപരിനിര്‍വ്വാണ ദിവസം ആയി ആചരിക്കുന്നത്?

(a) ലാല്‍ ബഹദൂ൪ ശാസ്ത്രി

(b)ബി.ആ൪.അംബേദ്ക്ക൪

(c) ജയപ്രകാശ് നാരായണ്‍

(d)ശ്യാമപ്രസാദ് മുഖ൪ജി

ഉത്തരം: (b)

58. വ്യാഴഗ്രഹത്തെ കുറിച്ച് പഠിക്കാ൯ NASA അയച്ച പേടകത്തിന്‍റെ പേര്

(a) ജൂനോ

(b)ഇസ

(c) ഡിസ്ക്കവറര്‍

(d)എക്സ്പ്ലോറ൪ 16

ഉത്തരം: (a)

59. പാക് തിവ്രവാദികള്‍ സൈനികാക്രമണം നടത്തിയ പത്താ൯കോട്ട് സൈനികത്താവളം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

(a)ജമ്മു കാശ്മീ൪

(b)ഹരിയാന

(c) രാജസ്ഥാന്‍

(d) പഞ്ചാബ്

ഉത്തരം: (d)

60. കേരളത്തില്‍ കുടുംബശ്രീ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന്?

(a) മെയ്17,1998 (b) ജൂണ്‍20,1997

(c) ജനവരി10,1998 (d) മാര്‍ച്ച് 9, 1998

ഉത്തരം: (a)

61. One of the men——attended the meeting
(a) have (b ) is
(c) has (d) are
ഉത്തരം: (c)

62. I prefer chocolates——nuts

(a) Than
(b) to
(c) less than
(d) more than
ഉത്തരം: (b)

63. Yesterday I met—–old man
(a) an
(b) a
(c) the
(d) none of these
ഉത്തരം: (a)

64. If you study well, you:
(a) will succeed
(b)succeed
(C)will have succeeded
(D)would succeed
ഉത്തരം: (a)

65. Rahul usually—–news paper in the morning
(a) read
(b) reads
(c) has read
(d) reading
ഉത്തരം: (b)

66. Arjun had been living here——-five years
(a) since
(b) for
(c) before
(d) by
ഉത്തരം: (b)

67. Karthik speaks English in fluenty,—-
(a) does he
(b) do he
(c) doesn’t he
(d) don’t he
ഉത്തരം: (c)

68. Elephant is the —- animal on land
(a) biggest
(b) bigger
(c) big
(d) none of these
ഉത്തരം: (a)

69. I have got headache. Correct the sentence as:
(a) I have got a headache
(b)I got a headache
(c)I had got headache
(d) None of these
ഉത്തരം: (a)

70. Tom asked the stranger, ‘Where did you go?’ The sentence can be reported as Tom asked the stranger:
(a) Where he has gone
(b) Where he had gone
(c) Where he went
(d) Where do you go
ഉത്തരം: (b)

71. An example of compound word:
(a) Seriousness
(b) table cloth
(c) horizontal
(d) parallel
ഉത്തരം: (b)

72. A synonym of pleasant:
(a) cheerful
(b) beautiful
(c) rival
(d) colourful
ഉത്തരം: (a)

73. Success and ………… are two sides of a coin.
(a) Grace
(b) Willingness
(c) Failure
(d) Fragrance
ഉത്തരം:(c)

74. One who hates mankind is:
(a) Optimist
(b) Pessimist
(c) Misanthropist
(d) Rationalist
ഉത്തരം:(c)

75. Correctly spelt word is:
(a) Counsilor
(b) Counselor
(c) Counsellor
(d) Counsoler
ഉത്തരം: (c)

76. A litter of:
(a) Cats
(b) Bats
(c) Cowa
(d) Puppies
ഉത്തരം: (d)

77. Noun of evaporate is:
(a) Evaporatant
(b) Evaporance
(c) Evaporation
(d) Evaporated
ഉത്തരം: (c)

78. A fish out of water means:
(a) to be in an uncomfortable position
(b) to be in comfortable position
(c) to be in an easy way
(d) none of these
ഉത്തരം:(a)

79. Everything is in order refer to:
(a) always
(b) alright
(c) already
(d) along
ഉത്തരം: (b)

80. Plural form of goose is:
(a) goose (b) gooses
(c) geese (d) geeses
ഉത്തരം: (c)

81. -3 നേക്കാൾ ചെറുതും എന്നാൽ -6 നേക്കാൾ വലുതുമായ സംഖ്യ
(a ) -7 (b ) -2 (സി) -5 (d) -1
ഉത്തരം: (c)

82. ഏറ്റവും വലിയ നാലക്ക സംഖ്യയും ഏറ്റവും ചെറിയ അഞ്ചക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?
a ) 10 (b ) 100 (c) 1000 (d) 1
ഉത്തരം: (d)

83. 400 രൂപക്ക് 5 ശതമാനം നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം?
(a ) 10 രൂപ
(b ) 12 രൂപ
(c) 1 രൂപ
(d ) 5 രൂപ
ഉത്തരം: (c)

84. ആറ് സംഖ്യകളുടെ ശരാശരി 12 . ഇതിൽ 5 സംഖ്യകളുടെ ശരാശരി 11 ആയാൽ ആറാമത്തെ സംഖ്യ എത്ര?
(a ) 17 (b ) 18 (സി) 23 (d )26
ഉത്തരം (a )
85. 0 .999 നോട് എത്ര കൂട്ടിയാൽ 2 കിട്ടും ?
(a) 0 .111 (b ) 1 .111 (c) 1 .0001 (d ) 1 .000
ഉത്തരം (c)

86. രണ്ടുപേര്‍ കൂടി 105 രൂപയെ 3 : 2 എന്ന അംശബന്ധത്തില്‍ ഭാഗിച്ചു. ഓരോരുത്തര്‍ക്കും എത്ര വീതം കിട്ടി?
(a)40,65 (b)42,63
(c) 44, 63 (d) 47,58
ഉത്തരം: (b)

87. ബാബുവിന് ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ഇനി 186 കി.മീ.കൂടി സഞ്ചരിക്കണം.മൂന്നുമണിക്കൂ൪കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ ബാബു സഞ്ചരിക്കുന്ന കാറിന്‍റെ ശരാശരി വേഗത എന്തായിരിക്കണം?
(a) 60കി.മീ/മണിക്കൂര്‍
(b) 58കി.മീ/മണിക്കൂര്‍
(c) 62കി.മീ/മണിക്കൂര്‍
(d) 52കി.മീ/മണിക്കൂര്‍
ഉത്തരം:(c)

88. തോമസ് കമ്പിവേലി കെട്ടാന്‍ വേണ്ടി ഒരാളെ ഏര്‍പ്പെടുത്തി. ഉച്ചയായപ്പോള്‍ ⅓ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോള്‍ ബാക്കിയുള്ളതിന്‍റെ പകുതി ഭാഗവും തീര്‍ത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?
(a) ⅓ഭാഗം (b) ½ ഭാഗം
(c) 1/6 ഭാഗം (d) 2/5 ഭാഗം
ഉത്തരം: (a)

89. ഒന്നിനും പത്തിനും ഇടയ്ക്കുള്ള ഇരട്ട സംഖ്യകളുടെ ശരാശരി എത്ര?
(a ) 15 (b ) 20 (c) 10 (d) 5
ഉത്തരം: (d )

90.ഒരു സംഖ്യയുടെ 1/ 2 ഭാഗം 24 ആയാൽ ആ സംഖ്യയുടെ 1/ 6 ഭാഗം എത്ര?
(a) 12 (b ) 24 (c) 10 (d) 8
ഉത്തരം: (d )

91. 1,2,4,7,11,……,….. എന്ന ശ്രേണിയിലെ 6ഉം 7ഉം പദങ്ങള്‍ എഴുതുക.

   13,17       (b)16,22

   (c) 12,15     (d) 6,13 

ഉത്തരം: (b)

92. അക്കങ്ങള്‍ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്‍റെ കണ്ണാടിയിലെ പ്രതിബിംബത്തില്‍ നോക്കിയപ്പോള്‍  7.30 ആണ് സമയം. എന്നാല്‍ ശരിയായ സമയം എത്ര?

(a)3.30      (b)4.30  

(c) 5.30      (d) 6.30

ഉത്തരം:(b) 

93.       5,7,11, 19, 35, …… 

(a) 67  (b) 47 (c) 49 (d) 58

ഉത്തരം: (a)

94. 1000 എന്ന സംഖ്യക്ക് തുല്യമല്ലാത്തത് ഏത് ?

(a) 646+258+96    (b) 538+326+136

(c) 701+109+190  (d) 721+135+146

ഉത്തരം:(d)  

95.   87052 എന്ന സംഖ്യയിൽ 7 -ൻറെ സ്ഥാനവിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസം എത്ര?

(a)  7045    (b) 6993 (c)  63 (d) 698 

ഉത്തരം : b 

96.      16 , 80 , 48  എന്നീ സംഖ്യകളുടെ ല. സാ. ഗു. എന്ത് ?

(a ) 480 (b ) 16 (c) 8 (d ) 240 

ഉത്തരം :  (d )

97. ഒരു ക്യൂബിന്‍റെ പരപ്പളവ് 54 ച.സെ.മീ. അണെങ്കില്‍ അതിന്‍റെ വ്യാപ്തം        എത്ര?

(a)54    (b)27

(c) 9    (d) 30

ഉത്തരം : (b) 

98. ഒരു തൊഴില്‍ സ്ഥാപനത്തിലെ 5 പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 460 രൂപ ദിവസവേതനത്തില്‍ ഒരാളു കൂടി കമ്പനിയില്‍ ചേരുന്നു. ഇപ്പോള്‍ അവരുടെ ശരാശരി ദിവസവേതനം എത്ര?

(a) 400     (b) 460

(c) 430       (d) 410

ഉത്തരം (d)

99.  2004 ഫെബ്രുവരി 8 ഞായറാഴ്ച   ആണെങ്കില്‍ 2005 ഫെബ്രുവരി 8 ഏതു ദിവസമാണ്?

(a)ഞായര്‍

(b)തിങ്കള്‍

(c) ചോവ്വ

(d) ശനി

ഉത്തരം (c)  

100 ഒരു സംഖ്യയുടെ 80%ത്തോട് 80 കൂട്ടിയാല്‍ ആ സംഖ്യ തന്നെ കിട്ടും. സംഖ്യ ഏത്?

(a)80              (b)800

(c) 200      (d) 400

ഉത്തരം  (d)

Share: