ആയുഷ് പിജി പ്രവേശന പരീക്ഷ : ഇപ്പോൾ അപേക്ഷിക്കാം

Share:

കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​നു വേ​ണ്ടി ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ർ​വേ​ദ ന​ട​ത്തു​ന്ന ആ​യു​ർ​വേ​ദ, യു​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ്പ​തി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൾ ഇ​ന്ത്യ ആ​യു​ഷ് പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓ​ഗ​സ്റ്റ് ആ​റി​ന് ആയിരിക്കും പരീക്ഷ .
കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യാ​ണ് എ​ഐ​എ​പി​ജി​ഇ​ടി.

രാ​ജ്യ​ത്ത് ആ​യു​ഷ് പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് കോ​ഴ്സ് അ​ഡ്മി​ഷ​നു​ള്ള ഏ​കീ​കൃ​ത പ​രീ​ക്ഷ​യാ​ണി​ത്. മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് മാ​തൃ​ക​യി​ൽ 100 ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ക. ഒ​ന്ന​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണു പ​രീ​ക്ഷ. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കും.

ബി​എ​എം​എ​സ്/ ബി​യു​എം​എ​സ്/ ബി​എ​സ്എം​എ​സ്/ ബി​എ​ച്ച്എം​എ​സ് കോ​ഴ്സു​ക​ൾ പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 1750 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 1250 രൂ​പ. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു മാ​ത്ര​മാ​ണു പ​രീ​ക്ഷാ കേ​ന്ദ്രം.
കേ​ര​ള​ത്തി​ലെ ആ​യു​ർ​വേ​ദ/​ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും. ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ കോ​ള​ജ് -തി​രു​വ​ന​ന്ത​പു​രം (60), അ​മൃ​ത ആ​യു​ർ​വേ​ദ കോ​ള​ജ്-​കൊ​ല്ലം (38),വൈ​ദ്യ​ര​ത്നം പി.​എ​സ് വാ​ര്യ​ർ ആ​യു​ർ​വേ​ദ കോ​ള​ജ്-​കോ​ട്ട​യ്ക്ക​ൽ (22), പി​എ​ൻ​എ​ൻ​എം ആ​യു​ർ​വേ​ദ് കോ​ള​ജ്-​ഷൊ​ർ​ണൂ​ർ (3), പ​റ​ശി​നി​ക്ക​ട​വ് ആ​യു​ർ​വേ​ദ കോ​ള​ജ് (13), പ​ങ്ക​ജ ക​സ്തൂ​രി ആ​യു​ർ​വേ​ദ കോ​ള​ജ്-​കാ​ട്ടാ​ക്ക​ട (12), ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ കോ​ള​ജ്-​ക​ണ്ണൂ​ർ (10), വൈ​ദ്യ​ര​ത്നം ആ​യു​ർ​വേ​ദ കോ​ള​ജ്-​ഒ​ല്ലൂ​ർ (4), ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ കോ​ള​ജ്-​എ​റ​ണാ​കു​ളം (25), മ​ന്നം ആ​യു​ർ​വേ​ദ കോ​ഓ​പ്പ​റേ​റ്റീ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ്-​പ​ന്ത​ളം (4).

ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ​പ​തി​ക് മെ​ഡി​ക്ക​ൽ കോ​ള​ജ്-​കാ​രാ​പ​റ​ന്പ (18), ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ​പ​തി​ക് മെ​ഡി​ക്ക​ൽ കോ​ള​ജ്-​തി​രു​വ​ന​ന്ത​പു​രം (18).
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ജൂ​ലൈ 15
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.aiapget.com

Share: