ഗ്രാമീണ ബാങ്കുകളിൽ 14,192 ഒ​ഴി​വു​കൾ

Share:

വിവിധ തസ്തികകളിൽ ഗ്രാമീണ ബാങ്കുകളിൽ ഉണ്ടാകുന്ന 14,192 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ഐ .​ബി.​പി.​എ​സ്​ (ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ബാ​ങ്കി​ങ്​ പേ​ഴ്​​സ​ന​ൽ സെ​ല​ക്​​ഷ​ൻ) ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ജൂലൈ 12 മുതൽ ഓൺലൈനായി അ​പേ​ക്ഷി​ക്കാം. 2017 സെ​പ്​​റ്റം​ബ​റി​ലോ ന​വം​ബ​റി​ലോ ആ​യി​രി​ക്കും പ​രീ​ക്ഷ. ഡി​സം​ബ​റി​ലാ​യി​രി​ക്കും ഇ​ൻ​റ​ർ​വ്യൂ. പ്രാദേശിക ഗ്രാമീണ ബാങ്കുകളിലേക്കായിരിക്കും നിയമനം.

ഗ്രൂ​പ്​​ ‘എ’ ​ഒാ​ഫി​സ​ർ (സ്​​കെ​യി​ൽ​-I, II & III), ഗ്രൂ​പ്​​ ‘ബി’ ​ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്​ (മ​ൾ​ട്ടി​പ​ർ​പ​സ്) എ​ന്ന ത​സ്​​തി​ക​യി​ലാ​ണ്​ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

ത​സ്​​തി​ക​യും ഒ​ഴി​വു​ക​ളും :
1. ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്​ (മ​ൾ​ട്ടി​പ​ർ​പ​സ്)-7374
2. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-I- 4865
3. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (അ​ഗ്രി​ക​ൾ​ച​റ​ൽ ഒാ​ഫി​സ​ർ)-169
4. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (മാ​ർ​ക്ക​റ്റി​ങ്​ ഒാ​ഫി​സ​ർ)-33
5. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (ട്ര​ഷ​റി മാ​നേ​ജ​ർ)-11
6. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (ലോ ​ഒാ​ഫി​സ​ർ)- 21
7. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (ചാ​​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്)-34
8. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (ഇ​ൻ​​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി ഒാ​ഫി​സ​ർ)-83
9. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (ജ​ന​റ​ൽ ബാ​ങ്കി​ങ്​ ഒാ​ഫി​സ​ർ)-1395
10. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-III- 207

പ്രാ​യ​പ​രി​ധി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത :
ഒാ​രോ ത​സ്​​തി​ക​ക്കും പ്ര​ത്യേ​ക​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ്​: ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും ഇ​ൻ​റ​ർ​വ്യൂ​വി​​െൻറ​യും (പ്രി​ലി​മി​ന​റി & മെ​യി​ൻ) അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ക.
അ​പേ​ക്ഷ​ഫീ​സ്​: എ​സ്.​എ​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 100 രൂ​പ​യും ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 600 രൂ​പ​യു​മാ​ണ്​ ഫീ​സ്.
ഡെ​ബി​റ്റ്​ കാ​ർ​ഡ്, ​ക്ര​ഡി​റ്റ്​ കാ​ർ​ഡ്, ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്, മൊ​ബൈ​ൽ വാ​ല​റ്റ്​ എ​ന്നി​വ ​മു​ഖേ​ന ഫീ​സ​ട​ക്കാം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ www.ibps.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ .

അ​വ​സാ​ന തീ​യ​തി: 01/ 08 -2017

Share: