എന്‍.ടി.പി.സിയില്‍ 69 ട്രെയിനി

Share:

ഐ.എസ്.ആര്‍.ഒ യുടെ ലിക്വിഡ് പ്രോപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍ററിൽ (എല്‍.പി.എസ്.സി) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. 17 ഒഴിവുണ്ട്.

ടെക്നിക്കല്‍ അസിസ്റ്റന്‍റ്: ഒഴിവ് 7 (മെക്കാനിക്കല്‍-4, ഫോട്ടോഗ്രഫി-1, ഇലക്ട്രിക്കല്‍-2)

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ ഡിപ്ലോമ/തത്തുല്യം.

ശമ്പളം: 44,900 – 142000 രൂപ

ഹിന്ദി ടൈപ്പിസ്റ്റ്: ഒഴിവ് 1

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. മെട്രിക്കുലേഷന്‍ /ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിക്കുകയോ ഹിന്ദി മീഡിയത്തിൽ പരീക്ഷ എഴുതി ജയിക്കുകയോ ചെയ്തിരിക്കണം. കമ്പ്യൂട്ടറില്‍ മിനിറ്റില്‍ 25 വാക്ക് ഹിന്ദി ടൈപ്പിംഗ് സ്പീഡ് വേണം. കമ്പ്യൂട്ടറില്‍ പ്രായോഗിക അറിവ് വേണം. ശമ്പളം: 25 200-81,100 രൂപ

ടെക്നീഷ്യന്‍-ബി ഒഴിവ് 7 (ഫിറ്റര്‍-5, ഇലക്ട്രോണിക് മെക്കാനിക്-2)

യോഗ്യത: എസ്.എസ്.എല്‍ സി/എസ്.എസ്.സി വിജയം. അനുബന്ധ ട്രേഡില്‍ എന്‍.സി.വി.ടി യുടെ ഐ.ടി.ഐ/എന്‍,ടിസി/എന്‍.എ.സി

ശമ്പളം: 21,700-69100 രൂപ

ഫയര്‍മാ൯ എ: ഒഴിവ്-1

യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി വിജയം. കായിക ക്ഷമത ഉണ്ടായിരിക്കണം. ശമ്പളം: 19900 – 63200 രൂപ

കാറ്ററിംഗ് അറ്റന്‍ഡന്‍റ് –എ ഒഴിവ്1 (ഭിന്നശേഷി –വിഎച്ച്. വിഭാഗം)

യോഗ്യത: എസ്.എസ്.എല്‍.സി /എസ്.എസ്.സി വിജയം/തത്തുല്യം.

ശമ്പളം: 18000 -56900 രൂപ

വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും www.lpsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: ഡിസംബര്‍ 18

Share: