വനിതകൾക്ക് അവസരം

Share:

മയ്യനാട് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് സൂപ്രണ്ട്, കൗണ്‍സലര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തികകളിലേക്ക് സ്ത്രീ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വേതനം എന്നിവ ക്രമത്തില്‍:

സൂപ്രണ്ട് (ഒന്ന്)

യോഗ്യത: സാമൂഹ്യശാസ്ത്രം/മന:ശാസ്ത്രം/കൗണ്‍സലിംഗ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം. സമാന തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം,25,000 രൂപ.

കൗണ്‍സലര്‍ (ഒന്ന്)

യോഗ്യത: സാമൂഹ്യശാസ്ത്ര വിഷയത്തില്‍ ബിരുദം. കൗണ്‍സലിംഗില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 17,500 രൂപ.

പാരാമെഡിക്കല്‍ സ്റ്റാഫ് (ഒന്ന്)

യോഗ്യത: പ്ലസ്ടു, പാരാമെഡിക്കല്‍ കോഴ്‌സ് പാസായിരിക്കണം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 9000 രൂപ.
അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 13 ന് ലഭിക്കത്തക്ക വിധത്തില്‍ അയയ്ക്കണം.

വിലാസം: ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ ഫോണ്‍: 0471 2348666, 2913212

Tagsjobs
Share: