POWER GRID കോര്‍പറേഷനില്‍ അസിസ്റ്റന്‍റ് ഓഫിസര്‍, എന്‍ജിനീയര്‍ ഒഴിവുകള്‍

532
0
Share:

പവര്‍ഗ്രിഡ് കോര്‍പറേഷനില്‍ അസിസ്റ്റന്‍റ് ഓഫിസര്‍, എന്‍ജിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയര്‍ (ടെലികോം)-12, അസിസ്റ്റന്‍റ് ഓഫിസര്‍ (അക്കൗണ്ട്സ്)-31, അസിസ്റ്റന്‍റ് ഓഫിസര്‍ ട്രെയ്നി (കമ്ബനി സെക്രട്ടറി)-2 എന്നിങ്ങനെയാണ് ഒഴിവുകള്‍. എന്‍ജിനീയര്‍ (ടെലികോം): ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷനില്‍ ബി.ഇ/ ബി.ടെക്/ ബി.എസ്സി എന്‍ജിനീയറിങ്/ എ.എം.ഐ.ഇ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ടെലികമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമോ എം.ടെക് യോഗ്യതയോ ഉള്ളവരെയും പരിഗണിക്കും. സമാനമേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. ജനറല്‍-6, ഒ.ബി.സി-3, എസ്.സി-2, എസ്.ടി-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായം 33 കവിയരുത്.

അസിസ്റ്റന്‍റ് ഓഫിസര്‍ (അക്കൗണ്ട്സ്): സി.എ അല്ളെങ്കില്‍ ഐ.സി.ഡബ്ള്യൂ.എ ആണ് അടിസ്ഥാനയോഗ്യത. എം.എസ് ഓഫിസിലും വിന്‍ഡോസിലും പരിജ്ഞാനവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ജനറല്‍-16, ഒ.ബി.സി-8, എസ്.സി-5, എസ്.ടി-2 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായം മേയ് 31ന് 30 കവിയരുത്. അസിസ്റ്റന്‍റ് ഓഫിസര്‍ ട്രെയ്നി (കമ്ബനി സെക്രട്ടറി): ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അംഗമായവര്‍ക്ക് അപേക്ഷിക്കാം. 28 ആണ് ഉയര്‍ന്ന പ്രായപരിധി. എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ 460 രൂപ പരീക്ഷാഫീസ് എസ്.ബി.ഐ ബാങ്കില്‍ ചെലാനായി അടക്കണം. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഫീസില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.powergridindia.com.

Share: