തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

283
0
Share:

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍ ( ഹൈദരാബാദ്) 2017 മാര്‍ച്ച് 15ന് ആരംഭിക്കുന്ന താഴെ പറയുന്ന തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.
കോഴ്സുകളും യോഗ്യതകളും
1. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ടൂള്‍ ഡിസൈന്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ മാനുഫാക്ചറിങ് സി.എ.ഡി/ സി.എ.എം)- ഹൈദരാബാദ് കേന്ദ്രത്തിലാണ് കോഴ്സ് നടത്തുന്നത്.
യോഗ്യത: ബി.ഇ/ ബി.ടെക് (മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ തത്തുല്യം).
ഒന്നര വര്‍ഷമാണ് പഠനകാലാവധി. കോഴ്സ് ഫീസ് 1,05,000 രൂപ.
2. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ വി.എല്‍.എസ്.ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ് (പി.ജി.ഡി.വി.ഇ)- ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഹൈദരാബാദ്, വിജയവാഡ, ചെന്നൈ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്.
യോഗ്യത: ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്‍േറഷന്‍/ തത്തുല്യം.
മൂന്നര വര്‍ഷത്തെ കോഴ്സാണിത്. കോഴ്സ് ഫീസായി 1,05,000 രൂപ അടക്കണം.
3. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മെക്കാട്രോണിക്സ് -ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഹൈദരാബാദ്, ചെന്നൈ കേന്ദ്രങ്ങളിലാണ് കോഴ്സ് ഉള്ളത്.
യോഗ്യത: ബി.ഇ/ ബി.ടെക് (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ ഇന്‍സ്ട്രുമെന്‍േറഷന്‍/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍) തത്തുല്യം. ഒന്നരവര്‍ഷത്തെ കോഴ്സ്. ഫീസ് 1,05,000 രൂപ.
4. പോസ്റ്റ് ഡിപ്ളോമ ഇന്‍ ടൂള്‍ ഡിസൈന്‍ ആന്‍ഡ് സി.എ.ഡി/ സി.എ.എം- ഹൈദരാബാദിലാണ് കോഴ്സ് ഉള്ളത്. യോഗ്യത: ഡിപ്ളോമ (മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍) തത്തുല്യം. പഠനകാലാവധി ഒരുവര്‍ഷം.
കോഴ്സ് ഫീസ് 70,000 രൂപ.
5. പോസ്റ്റ് ഡിപ്ളോമ ഇന്‍ മെക്കാട്രോണിക്സ്- ഹൈദരാബാദ്, ചെന്നൈ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്.

യോഗ്യത: ഡിപ്ളോമ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്‍േറഷന്‍/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍) തത്തുല്യം. ഒരുവര്‍ഷമാണ് പഠനകാലാവധി.
കോഴ്സ് ഫീസ് 70,000 രൂപ. 6. പോസ്റ്റ് ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍/ മാനുഫാക്ചറിങ്-സി.എ.ഡി/ സി.എ.എം- ഹൈദരാബാദ്, വിജയവാഡ, ചെന്നൈ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്.

യോഗ്യത: ബി.ഇ/ ബി.ടെക്/ ഡിപ്ളോമ (മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍) തത്തുല്യം. ഒരുവര്‍ഷമാണ് പഠനകാലാവധി. കോഴ്സ് ഫീസ് 70,000 രൂപ.
7. അഡ്വാന്‍സ്ഡ് ഡിപ്ളോമ ഇന്‍ സി.എന്‍.സി പ്രോഗ്രാമിങ് ടെക്നിക്സ് ആന്‍ഡ് പ്രാക്ടീസ്- ഹൈദരാബാദിലും വിജയവാഡയിലുമാണ് കോഴ്സുള്ളത്.
യോഗ്യത: ഡിപ്ളോമ (മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍) തത്തുല്യം. ഒരുവര്‍ഷം, കോഴ്സ് ഫീസ് 35,000 രൂപ.
8. വി.എല്‍.എസ്.ഐ ഡിസൈന്‍ എന്‍ജിനീയര്‍-ഹൈദരാബാദ്, വിജയവാഡ, ചെന്നൈ കേന്ദ്രങ്ങളിലാണ് പഠനാവസരം.
യോഗ്യത: ബി.ഇ/ ബി.ടെക്/ എം.ഇ/ എം.ടെക് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്‍േറഷന്‍) തത്തുല്യം. പഠനകാലാവധി നാലുമാസം.
കോഴ്സ് ഫീസ് 30,000 രൂപ.
9. ഡിസൈന്‍ ഫോര്‍ ടെസ്റ്റ് എന്‍ജിനീയര്‍- ഹൈദരാബാദ്, വിജയവാഡ, ചെന്നൈ കേന്ദ്രങ്ങളിലാണ് കോഴ്സുള്ളത്. യോഗ്യത: ബി.ഇ/ ബി.ടെക്/ എം.എ/ എം.ടെക് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്‍േറഷന്‍) തത്തുല്യം. നാലുമാസമാണ് പഠനകാലാവധി. കോഴ്സ് ഫീസ് 30,000 രൂപ.
10. എഫ്.പി.ജി.എ ഡിസൈന്‍ എന്‍ജിനീയര്‍- ഹൈദരാബാദ്, വിജയവാഡ, ചെന്നൈ കേന്ദ്രങ്ങളില്‍ പഠനാവസരം. യോഗ്യത: തൊട്ടുമുകളിലുള്ളതുപോലത്തെന്നെ. നാലുമാസത്തെ കോഴ്സിന് ഫീസ് 30,000 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം.
കോഴ്സുകളുടെ വിശദവിവരങ്ങള്‍ അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട തീയതി മുതലായ വിവരങ്ങള്‍ www.nqr.gov.in, www.citdindia.org എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും .
വിലാസം: Central Institute of Tool Design, Balanagar, Hyderabad-500037.

Share: