ഇനി നമുക്ക് സംസാരിക്കാം
-പ്രൊഫ. ബലറാം മൂസദ്
ഫോണിൽ
(മിസ്റ്റര്‍ ജോണ്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് ഫോണ്‍ ചെയ്യുന്നു)
John: Hello! Hello! (ഹലോ! (ഹലോ!)
Mrs. Joseph: Hello! (ഹലോ!)
John: Who is speaking please? Is it Mr. Joseph’s House (ഹൂ ഈസ് സ്പീക്കിംഗ് പ്ലീസ്? ഈസ് ഇറ്റ് മിസ്റ്റര്‍ ജോസഫ്സ് ഹൗസ്?)
ആരാണു സംസാരിക്കുന്നത്? മിസ്റ്റര്‍ ജോസഫിന്റെ വീടാണോ ?
Mrs. Joseph: Yes , This is Mrs. Joseph. Mr. Joseph is resting
( യെസ് ദിസ് ഈസ് മിസ്സിസ് ജോസഫ്. മിസ്റ്റര്‍ ജോസഫ് ഈസ് റെസ്റ്റിംഗ്)
അതെ. ഇത് മിസ്സിസ് ജോസഫാണ്. മിസ്റ്റര്‍ ജോസഫ് വിശ്രമിക്കുകയാണ്.
John: Well, I am very sorry to disturb. I should like to meet Mr. Joseph. Can I get an appointment fixed?
(വെല്‍ ഏo വെരി സോറി ടു ഡിസ്റ്റെ൪ബ്. ഐ ഷുഡ് ലൈക് ടു മീറ്റ് മിസ്റ്റര്‍ ജോസഫ്. കേനൈ ഗെറ്റ് ഏനപ്പോയിന്റ്മെന്റ്
അലോസരപ്പെടുത്തുന്നതില്‍ വിഷമമുണ്ട്. പക്ഷെ എനിക്ക് മിസ്റ്റര്‍ ജോസഫിനെ കാണേണ്ട ഒരു ആവശ്യമുണ്ട്. അദ്ദേഹത്തെ കാണാന്‍ ഒരു സമയം ഫിക്സ് ചെയ്തു തരാമോ?
Mrs. Joseph: I shall try. Let me talk to him. By the way, may I know who you are? ( ഐ ഷാല്‍ ട്രൈ.ലെറ്റ് മി ടോക്ക് ടു ഹിം ബൈ ദ വേ, മേ ഐ നോ ഹൂ യൂ ആര്?)
ഞാന്‍ ശ്രമിക്കാം. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കട്ടെ. ഇടയ്ക്ക് ചോദിക്കട്ടെ, നിങ്ങള്‍ ആരാണെന്ന് ദയവു ചെയ്ത് അറിയിക്കാമോ?
John: I am John from Kottayam. I carry a letter from Mr.Daniel, M.L.A (അയം ഫ്രം കോട്ടയം. ഐ കേരി എ ലെറ്റ൪ ഫ്രം മിസ്റ്റ൪ ഡാനിയേല്‍ എം.എല്‍. എ)
എന്റെ പേര് ജോണ്‍. കോട്ടയത്തു നിന്നാണ്. എം.എല്‍. എ മിസ്റ്റര്‍ ഡാനിയേലിന്റെ ഒരു കത്ത് ഞാ൯ കൊണ്ടുവരുന്നുണ്ട്.
Mrs. Joseph: I see, well, I will speak to him, please, hold on.
(ഐസീ, വെല്‍, ഐ വില്‍ സ്പീക്ക് ടു ഹിം. പ്ലീസ് ഹോള്‍ഡോണ്‍.)
അതു ശരി. ഞാന്‍ അദ്ദേഹത്തോടു സംസാരിക്കാം. ദയവു ചെയ്ത് ഫോണ്‍ ഡിസ്കണക്ട് ചെയ്യാതെ കുറച്ചു സമയം കാത്തിരിക്കൂ.
(കുറച്ചു സമയത്തിനു ശേഷം)
Mrs.Joseph : Hello! (ഹലോ!)
John : Hello! John here. (ഹലോ! ജോണ്‍ ഹിയ൪ )
ഹലോ! ഇവിടെ ജോണ്‍.
Mrs. Joseph: My husband says three o’ clock will be alright. I hope it will suit you.
(മൈ ഹസ്ബന്റ് സെയ്സ് ത്രീ ഓ ക്ലോക്ക് വില്‍ ബി ഓള്‍റൈറ്റ്. ഐ ഹോപ് ഇറ്റ് വില്‍ സൂട്ട് യു)
മൂന്നു മണിക്ക് സൗകര്യമായിരിക്കും എന്ന് എന്റെ ഭര്‍ത്താവ് പറയുന്നു. അത് നിങ്ങള്‍ക്ക് സൗകര്യമായിരിക്കുമല്ലോ.
John: Certainly, I shall be there at three. Thank you so much (സേര്ടണ്ലി, ഐ ഷാല്‍ ബി ദേ൪ അറ്റ് ത്രീ. തേങ്ക് യു സോമച്ച്
തീര്‍ച്ചയായും. ഞാ൯ മൂന്നു മണിക്ക് അവിടെ എത്തിക്കൊള്ളാം. വളരെ നന്ദി.
ഡോക്ടറെ കാണുമ്പോൾ
(രാജന് സുഖമില്ലാതെ ഡോക്ടറെ കാണാ൯ ചെന്നിരിക്കുകയാണ്.)
Rajan: Good Evening, doctor.(ഗുഡീവ്നിംഗ് ഡോക്ടര്‍)
Doctor: Good Evening, What is the trouble with you? ഗുഡീവ്നിംഗ്, വാട്ടീസ് ദി ട്രബി ള്‍ വിത്ത് യു?) എന്താണ് കുഴപ്പം?
Rajan: I think I have fever, doctor, I am also having cold and headache.(ഐ തിങ്ക് ഐ ഹേവ് ഫീവ൪ ഡോക്ട൪ അയം ആള്‍സോ ഹേവിംഗ് കോള്‍ഡ് ഏന്റ് ഹേഡേയ്ക്ക്)
എനിക്ക് പനിയുണ്ടെന്നു തോന്നുന്നു ഡോക്ടര്‍, പുറമേ എനിക്ക് ജലദോഷവും തലവേദനയും ഉണ്ട്.
Doctor: Is a headache severe? (ഈസ് ദി ഹേഡേക്ക് സിവ്യര്‍)
തലവേദന കഠിനമായിട്ടുണ്ടോ?
Rajan: Yes it is splitting headache (യെസ്, ഇറ്റ് ഈസ് സ്പ്ളിറ്റിംഗ് ഹേഡേക്ക്
അതെ അതിഭയങ്കരമായ തലവേദന തന്നെ. തല വെട്ടിക്കീറുന്നതുപോലെ.
Doctor: When did the trouble start? (വെന്‍ ഡിഡ് ദ ട്രബിള്‍ സ്റ്റാര്‍ട്ട്)
സുഖക്കേട് എപ്പോഴാണ് തുടങ്ങിയത്?
Rajan: yesterday evening itself I wasn’t feeling well. But then I didn’t mind it. Today morning I developed a headache. I developed acute cold also
(യെസ്റ്റര്‍ഡെ ഈവനിംഗ് ഇറ്റ്സല്‍ഫ് ഐ വാസ്ന്ട് ഫീലിംഗ് വെല്‍. ബട്ട്ദെ൯ ഐ ഡിഡ്ന്ട് മൈന്‍ഡിറ്റ്. ടുഡേ മോണിംഗ് ഐ ഡവലപ്പ്ട് ഹെഡേക്ക്. ഐ ഡവലപ്പ്ട് അക്യൂട്ട് കോള്‍ഡ് ഓള്‍സോ)
ഇന്നലെ വൈകുന്നേരംതന്നെ എനിക്കു നല്ല സുഖം
തോന്നിയിരുന്നില്ല. പക്ഷെ ഞാനതത്ര കാര്യമായെടുത്തില്ല. ഇന്നു രാവിലെയാകുമ്പോഴേയ്ക്കും തലവേദനതുടങ്ങി. കഠിനമായ ജലദോഷവും തുടങ്ങി.
Doctor: Why didn’t you come in the morning? (വൈ ഡിന്‍ഡ് യു കം ഇ൯ ദ മോര്‍ണിംഗ്) നിങ്ങള്‍ എന്തുകൊണ്ട് രാവിലെ തന്നെ വന്നില്ല?
Rajan: To be frank with you doctor, I thought two Aspro tablets would cure me. But they didin’t do any good. They gave a little immediate relief , that was all (ടു ബി ഫ്രാങ്ക് വിത്ത് യു ഡോക്ടര്‍, ഐ തോട്ട് ടു അസ്പ്രോ ടാബ് ലെറ്റ്സ് വുഡ് ക്യുവ൪ മി? ബട്ട് ദേ ഡിന്‍ഡ് ഡു എനി ഗുഡ്. ദേ ഗേവെ ലിറ്റില്‍ ഇമ്മീഡിയേറ്റ് റിലീഫ്, ദാറ്റ് വാസോള്.
ഡോക്ടറോട് ഉള്ള കാര്യം തുറന്നു പറയട്ടെ, രണ്ട് ആസ്പ്രോ ഗുളിക കഴിച്ചാല്‍ എല്ലാം സുഖമാകും എന്നു ഞാന്‍ കരുതി. പക്ഷെ അതുകൊണ്ട് ഗുണമൊന്നുമുണ്ടായില്ല. കുറച്ചു താല്‍ക്കാലിക ആശ്വാസം കിട്ടിയെന്നു മാത്രം.
Doctor: This is the trouble with you people. You start self treatment . If every one can treat himself, why should there be doctors?(ദിസീസ് ദ ട്രബിള്‍ വിത്ത് യു പീപ്പിള്‍. യു സ്റ്റാര്‍ട്ട് സെല്‍ഫ് – ട്രീറ്റ്മെന്റ്, ഈഫ് എവരിവണ്‍ കെന്‍ ട്രീറ്റ് ഹിംസെല്‍ഫ്, വൈ ഷുഡ് ദേ൪ ബി ഡോക്ടർസ്.
ഇതാണ് നിങ്ങള്‍ക്കൊക്കെയുള്ള കുഴപ്പം. നിങ്ങള്‍ സ്വയം ചികിത്സ ആരംഭിക്കും. ഇങ്ങനെ ഓരോരുത്തരും സ്വയം ചികിത്സിക്കാമെങ്കില്‍, പിന്നെ ഡോക്ടര്മാരെന്തിനാണ്?
Rajan: I know what I did was wrong. But I thought I should be honest with you. ( ഐ നോ വാട് ഐ ഡിഡ് വാസ് റോങ്ങ്. ബട് ഐ തോട്ട് ഐ ഷുഡ് ബി ഓണസ്റ്റ് വിത്ത് യു)
ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. പക്ഷെ സത്യം പറയേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോന്നി.
Doctor: That is all right. Well, let me see your temperature (ദാറ്റീസ് ഓള് റൈറ്റ്. വെല്‍ ലെറ്റ് മി സീ യ്വ ടെംപറേച്ച൪). അതു സാരമില്ല. ആകട്ടെ, ഞാന്‍ നിങ്ങളുടെ ടെംപറേച്ചര്‍ ഒന്നു നോക്കിക്കൊള്ളട്ടെ.
(ഡോക്ടര്‍ രാജനെ പരിശോധിക്കുന്നു)
Doctor: I will give you some tablets. If you don’t feel better by tomorrow morning, meet me again. (ഐല്‍ ഗിവ് യു സം ടാബ് ലെറ്റ്സ്. ഈഫ് യു ഡോണ്ട് ഫീല്‍ ബെറ്റ൪ ബൈ ടുമാറോ മോണിംഗ്, മീറ്റ് മി എഗന്‍)
ഞാന്‍ നിങ്ങള്‍ക്ക് കുറച്ചു ഗുളിക തരാം. നാളെ രാവിലെ ഭേദം തോന്നുന്നില്ലെങ്കില്‍, വീണ്ടും എന്നെ വന്നു കാണുക.
Rajan: Any diet restrictions, doctor? (എനി ഡയറ്റ് റെസ്ട്രിക്ഷന്‍സ് ഡോക്ടര്‍?)
ഭക്ഷണകാര്യത്തില്‍ വല്ല നിയന്ത്രണവും ആവശ്യമുണ്ടോ ഡോക്ടര്‍?
Doctor:Oh, not much. You can take bread. In fact, you can take any light food ( ഓ നോട് മച്ച്, യു കെന്‍ ടേക്ക് ബ്രെഡ്. ഇന്ഫേക്ട് യു കെന്‍ ടേക്ക് എനി ലൈറ്റ് ഫുഡ്) ഓ കാര്യമായൊന്നും വേണ്ട, റൊട്ടി കഴിക്കാം. എളുപ്പം ദഹിക്കുന്ന ഏതു ഭക്ഷണവും കഴിക്കാം.
Rajan:Thank you doctor. How much can I pay you? (തേങ്ക് യു ഡോക്ടര്‍. ഹൌമച്ച് കാന്‍ ഐ പേ യു?)
നന്ദി, ഡോക്ടര്‍, അങ്ങയുടെ ഫീസ്-
ഡോക്ടര്‍: Hundred Rupees ( ഹൺഡ്രഡ് റുപ്പീസ്) നൂറു രൂപ
(രാജന് പണം കൊടുത്ത് മരുന്നുമെടുത്തു പോകുന്നു)
ബസ് സ്റ്റാൻഡിൽ
A: Excuse me, when is the next bus to Allappuzha ? (എക്സ്ക്യുസ് മി,വെനീസ് ദ നെസ്റ്റ് ബസ് ടു ആലപ്പുഴ ?)
ക്ഷമിക്കണം, എപ്പോഴാണ് ആലപ്പുഴക്ക് അടുത്ത ബസ്?
B: A bus left just now. Well there is a bus every half an hour (എ ബസ് ലെഫ്റ്റ് ജസ്റ്റ് നൌ. വെല്‍ ദേറീസ് എ ബസ് എവരി ഹാഫെനവര്)
ഒരു ബസ് പോയത് ഇപ്പോഴാണ്. സാരമില്ല, അര മണിക്കൂ൪ കൂടുമ്പോള്‍ ബസ് ഉണ്ട്.
A: Can I get the bus from here? കെനൈ ഗെറ്റ് ദ ബസ് ഫ്രം ഹിയര്‍?
ഇവിടെ നിന്നാല്‍ ബസ് കിട്ടുമോ?
B: Yes, you can (യെസ്, യു കെന്‍) കിട്ടും
A: By the way, are you also to Allappuzha (ബൈദവെയ്, ആര്‍യു ഓള്‍സൊ ടു ആലപ്പുഴ ? )
കൂട്ടത്തില്‍ ചോദിച്ചോട്ടെ, താങ്കളും ആലപ്പുഴയ്ക്കാണോ?
B: No. I am going to Kollam . (നോ. അയാം ഗോയിംഗ് ടു കൊല്ലം .) അല്ല. ഞാന്‍ കൊല്ലത്തേയ്ക്കാണ്.
A: How far is Alappuzha from here? (ഹൌ ഫാറീസ് ആലപ്പുഴ ഫ്രം ഹിയര്‍?)
ആലപ്പുഴയ്ക്ക് ഇവിടുന്നെത്രദൂരമുണ്ട്?
B: I dont know the exact distance. It must be forty to fifty kilometers (ഐ ഡോണ്ട് നോ ദി എക്സാക്റ്റ് ഡിസ്റ്റന്‍സ്. ഇറ്റ് മസ്റ്റ് ബി ഫോടി ടു ഫിഫ്ടി കിലോമീറ്റേഴ്സ്)
എനിയ്ക്കു കൃത്യമായറിഞ്ഞുകൂടാ. ഏതാണ്ട് 40 മുതല്‍ 50 വരെ കിലോമീറ്ററുണ്ടാകും.
A: Will there be much rush in the Bus (വില്‍ ദേര്ബി മച്ച് റഷ് ഇന്‍ ദ ബസ്?)
ബസ്സില്‍ വലിയ തിരക്കുണ്ടാകുമോ?
B: On certain days there will be rush. But today there won’t be much rush. (ഓണ്‍ സേട്ടണ് ഡെയ്സ് ദേ൪ വില്‍ ബി റഷ്, ബട് ടു ഡെയ് ദേര്‍ വോണ്‍ ബി മച്ച് റഷ്)
ചില ദിവസങ്ങളില്‍ തിരക്കുണ്ടാകും. പക്ഷെ ഇന്നു വലിയ തിരക്കുണ്ടാകില്ല.
A: Is Allappuzha a big city? ( ഈസ് ആലപ്പുഴ ഏ ബിഗ് സിറ്റി?)
ആലപ്പുഴ ഒരു വലിയ നഗരമാണോ?
B: It is a big town.It is District Headquarters (ഇററ് ഈസ് എ ബിഗ് ടൌണ്‍. ഇറ്റീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാ൪ട്ടേഴ്സ്) അതൊരു വലിയ പട്ടണമാണ്. ജില്ലാ തലസ്ഥാനമാണ്.
A: Are there many tourist spots there? ( ആര് ദേര്‍ മെനി ടൂറിസ്റ്റ് സ്പോട്സ് ദേര്‍?)
അവിടെ ടൂറിസ്റ്റുകള്‍ക്ക് കാണാനുള്ള ധാരാളം സ്ഥലങ്ങളുണ്ടോ?
B: Not many. But Alappuzha is a very interesting place. It is called the Venice of the South.(നോട്ട് മെനി.ബട് ആലപ്പുഴ ഈസ് എ വെരി ഇന്ററസ്റ്റിംഗ് പ്ലേയ്സ്. ഇറ്റീസ് കോള്‍ട് ദ വെനീസ് ഓഫ് ദ സൗത്ത്)
അധികമൊന്നുമില്ല. പക്ഷെ ആലപ്പുഴ ഒരു രസികന്‍ സ്ഥലമാണ്. അത് ദക്ഷിണപ്രദേശത്തെ വെനീസ് എന്നറിയപ്പെടുന്നു.
A: Why (വൈ) എന്തുകൊണ്ട്
B: Because there is a canal along the middle of the road.( ബികോസ് ദേറീസ് എ കനാല്‍ എലോങ്ങ് ദ മിഡില്‍ ഓഫ് ദ റോഡ്)
കാരണം റോഡിന്റെ നടുവിലൂടെ ഒരു കനാല്‍ ഒഴുകുന്നുണ്ട്.
A: Are there many colleges there? (ആര് ദെ൪ മെനി കോളിജിസ് ദേര്‍)
അവിടെ ധാരാളം കോളിജികളുണ്ടോ?
B: I think there are two or three colleges there. ( ഐ തിങ്ക് ദേറാര്‍ ടു ഓ൪ ത്രീ കോളിജിസ് ദേര്‍)
രണ്ടു മൂന്ന് കോളിജികളുണ്ടെന്നാണ് തോന്നുന്നത്.
A: Isn’t there a medical college there? (ഇസ്ന്റ് ദേര്‍ എ മെഡിക്കല്‍ കോളിജ് ദേര്‍?)
അവിടെ ഒരു മെഡിക്കല്കോളിജില്ലേ?
B: You are right T.D. Medical College ( യു ആര് റൈറ്റ് ടി.ഡി. മെഡിക്കല്‍ കോളിജ്)
നിങ്ങള്‍ പറഞ്ഞത് ശരിയാണ്? ടി.ഡി. മെഡിക്കല്കോളിജ്
A: Which is the main shopping center there? (വിച്ചീസ് ദ മെയി൯ ഷോപ്പിംഗ് സെന്റ൪ ദേര്‍?
അവിടെ പ്രധാന വ്യാപാര കേന്ദ്രം ഏതാണ്?
B: The most important is Mullakkal (ദ മോസ്റ്റ് ഇംപോര്‍ട്ടന്റ് ഈസ് മുല്ലയ്ക്കല്)
ഏറ്റവും പ്രധാനം മുല്ലയ്ക്കല് ആണ്.
A: What is the most important industry there? (വൊട്ടീസ് ദ മോസ്റ്റ് ഇംപോര്‍ട്ടന്റ് ഇന്‍ഡസ്ട്രീ ദേര്‍?)
അവിടത്തെ ഏറ്റവും പ്രധാന വ്യവസായമേതാണ്?
B: It is coir industry. Alleppey is famous for its coir industry.
( ഇറ്റ് ഈസ് കൊയ൪ ഇന്‍ഡസ്ട്രി. ആലപ്പി ഈസ് ഫെയ്മസ് ഫോറിസ്റ്റ് കൊയ൪ ഇന്‍ഡസ്ട്രി)
കയര്‍ വ്യവസായം. കയര്‍ വ്യവസായത്തിന് പ്രസിദ്ധമാണ് ആലപ്പുഴ.
A: What is Kollam famous for ? (വൊട്ടീസ് കൊല്ലം ഫെയ്മസ് ഫോര്‍?)
കൊല്ലം എന്തിനാണ് പ്രസിദ്ധം?
B: Kollam is famous for cashew Industries. It is also a famous fishing centre (കൊല്ലം ഈസ് ഫെയ്മസ് ഫോ൪ കാഷ്യു ഇന്‍ഡസ്ട്രി, ഇറ്റീസ് ഓള്‍സോ എ ഫെയ്മസ് ഫിഷിംഗ് സെന്റ൪)
കൊല്ലം കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമാണ്. അത് മത്സ്യബന്ധനത്തിനും പ്രസിദ്ധമാണ്.
A: Where is Kuttanad? (വേറീസ് കുട്ടനാട്) കുട്ടനാട് എവിടെയാണ്?
B: I t is in Allappuzha District.( ഇറ്റീസ് ഇ൯ ആലപ്പുഴ ഡിസ്ട്രിക്ട് )
അത് ആലപ്പുഴ ജില്ലയിലാണ്.
A: Thank you so much. I think the bus is coming.(തേങ്ക് യു സോമച്ച് ഐ തിങ്ക് ദ ബസ് ഈസ് കമിംഗ്)
വളരെ നന്ദി. ബസ് വരുന്നുണ്ടെന്നു തോന്നുന്നു
B: Yes that is your bus (യെസ് ദാറ്റീസ് യ്വ ബസ്)
അതെ അതു തങ്കള്‍ക്കുള്ള ബസ് തന്നെ
(Mr. A ബസില്‍ കയറുന്നു)
(തുടരും )