സ്റ്റൈപ്പൻഡറി ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ കൂടംകുളം ന്യൂക്ലിയർ പവർ പ്രോജക്ടിൽ സ്റ്റൈപ്പൻഡറി ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 189 ഒഴിവുകളുണ്ട്.
ടെക്നീഷ്യൻ- 117, സയന്റിഫിക് അസിസ്റ്റന്റ്- 62 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: മെക്കാനിക്കൽ എൻജിനിയറിംഗ്: മെക്കാനിക്കൽ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
ഇലക്ട്രിക്കൽ എൻജിനിയറിംഗ്: ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
കെമിക്കൽ എൻജിനിയറിംഗ്: കെമിക്കൽ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ഡിപ്ലോമ.
അപേക്ഷിക്കുന്ന ട്രേഡിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ഡിപ്ലോമ.
ബിഎസ്സി ഫിസിക്സ്/കെമിസ്ട്രി: 60 ശതമാനം മാർക്കോടെ ബിരുദം.
പ്രായം: 2018 മേയ് 21 18- 25. എസ്സിക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും അംഗപരിമിതർക്കു പത്തുവർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
സ്റ്റൈപ്പൻഡ്: ആദ്യ വർഷം പ്രതിമാസം 16000 രൂപയും രണ്ടാംവർഷം പ്രതിമാസം 18000 രൂപയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.npcil.nic.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21.
കൂടുതൽ വിവരങ്ങൾക്ക് www.npcil.nic.in വെബ്സൈറ്റ് സന്ദർശിക്കുക.