ഇ​സാ​ഫ് ബാ​ങ്കി​ൽ 3,000 ഒ​ഴി​വു​ക​ൾ

Share:

ഇ​​​​സാ​​​​ഫ് സ്മോ​​​​ൾ ഫി​​​​നാ​​​​ൻ​​​​സ് ബാ​​​​ങ്കി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 3000 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബ്രാ​​​​ഞ്ച് ഹെ​​​​ഡ്, അ​​​​സി​​​സ്റ്റ​​​​ന്‍റ് ബ്രാ​​​​ഞ്ച് ഹെ​​​​ഡ്, വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ എ​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ഓ​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഫീ​​​​സി​​​​ല്ല.

ബ്രാ​​​ഞ്ച് ഹെ​​​​ഡ്: 220 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​നി​​​ന്നും ​ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം. ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ബ്രാ​​​​ഞ്ച് ഹെ​​​​ഡ് പ​​​​ദ​​​​വി​​​​യി​​​​ൽ എ​​​ട്ട് വ​​​​ർ​​​​ഷ​​​​ത്തെ മു​​​ൻ​​​പ​​​രി​​​ച​​​യം.

അ​​​​സി​​​സ്റ്റ​​​​ന്‍റ് ബ്രാ​​​​ഞ്ച് ഹെ​​​​ഡ്: 220 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​ന്നും ​ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​രം. ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​സി​​​സ്റ്റ​​​റ്റ​​​​ന്‍റ് ബ്രാ​​​ഞ്ച് ഹെ​​​​ഡ് പ​​​​ദ​​​​വി​​​​യി​​​​ൽ അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലും മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

സെ​​​​യി​​​​ൽ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ – റീ​​​​ടെ​​​​യ്ൽ & ല​​​​യ​​​​ബി​​​​ലി​​​​റ്റി:1500 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​ന്നും ​ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം ​അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം. ബാ​​​​ങ്കിം​​​​ഗ്/​​​​ധ​​​​ന​​​​കാ​​​​ര്യ/​​​​എ​​​​ൻ​​​​ബി​​​​എ​​​​ഫ്സി/​​​​ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സെ​​​​യി​​​​ൽ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മൂ​​​ന്നു വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലും മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/​​​​സെ​​​​യി​​​​ൽ​​​​സ് അ​​​​ഭി​​​​രു​​​​ചി നി​​​​ർ​​​​ബ​​​​ന്ധം.

റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ: 400 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​നി​​​ന്നും ​ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം. ബാ​​​​ങ്കിം​​​​ഗ്/​​​​ധ​​​​ന​​​​കാ​​​​ര്യ/​​​​എ​​​​ൻ​​​ബി​​​എ​​​​ഫ്സി/​​​​ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സെ​​​​യി​​​​ൽ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ര​​​​ണ്ട് വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലും മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ക്രെ​​​​ഡി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ :100 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​ന്നും ​ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദ​​​​വും ക്രെ​​​​ഡി​​​​റ്റ് അ​​​​പ്രൈ​​​​സ​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷം​​​മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

സെ​​​​യി​​​​ൽ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ​ട്രെ​​​​യി​​​​നി: 560 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം. മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. ബി​​​​രു​​​​ദ​​​​വും
ബാ​​​​ങ്കിം​​​​ഗ്/​​​​ധ​​​​ന​​​​കാ​​​​ര്യ/​​​​എ​​​​ൻ​​​​ബി​​​എ​​​​ഫ്സി/​​​​ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സെ​​​​യി​​​​ൽസ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലും മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/​​​​സെ​​​​യി​​​​ൽ​​​​സ് അ​​​​ഭി​​​​രു​​​​ചി നി​​​​ർ​​​​ബ​​​​ന്ധം.

പ്രാ​​​​യം: 2018 ഏ​​​​പ്രി​​​​ൽ 30 ന് 21-40 ​​​​വ​​​​യ​​​​സ്.
ബാ​​​​ങ്കിം​​​​ഗ്/​​​​ധ​​​​ന​​​​കാ​​​​ര്യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ അ​​​​ധി​​​​ക​​​​പ്രവൃത്തി​​​പ​​​രി​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​​റ്റ് ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ സ​​​​മാ​​​​ന ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്നവ​​​​ർ​​​​ക്കും മു​​​​തി​​​​ർന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഓ​​​ൺ​​​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​ക​​​​ളെ യോ​​​​ഗ്യ​​​​ത​​​​യു​​​​ടെ​​​​യും ജോ​​​​ലി​​​​പ​​​​രി​​​​ച​​​​യ​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഷോ​​​ർ​​​ട്ട്‌ലി​​​സ്റ്റ് ചെ​​​യ്യും. ഷോ​​​ർ​​​ട്ട്‌ലിസ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്ന് ​എ​​​​ഴു​​​​ത്തു​​​പ​​​​രീ​​​​ക്ഷ, ഇ​​​​ന്‍റ​​​​ർ​​​​വ്യൂ, ഗ്രൂ​​​​പ്പ് ഡി​​​​സ്ക​​​​ഷ​​​​ൻ എ​​​ന്നി​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും അ​​​​ന്തി​​​​മ തെ​​​​രെ​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.esafbank.com/careers എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 21.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.esafbank.com എന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Share: