എസ്.എന്‍. ട്രസ്റ്റില്‍ 69 ഒഴിവ്
ശ്രീനാരായണ ട്രസ്റ്റിനു കീഴിലുള്ള വിവിധ കോളജുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍, ലൈബ്രേറിയന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 69 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 59 ഒഴിവുകളും ലൈബ്രേറിയന്‍ തസ്തികയില്‍ 10 ഒഴിവുകളുമുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 28.
കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കൊമേഴ്സ്, ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഷയങ്ങളിലും കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കൊമേഴ്സ് വിഷയങ്ങളിലും കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഹിന്ദി വിഷയത്തിലും നെടുങ്കണ്ടത്തെ എസ്.എന്‍. ട്രെയിനില്‍ കോളജില്‍ ജനറല്‍ എജ്യൂക്കേഷന്‍ ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളിലുമാണ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഒഴിവുള്ളത്.
കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഹിന്ദി വിഷയത്തിലും നെടുങ്കണ്ടത്തെ എസ്.എന്‍. ട്രെയിനിംഗ് കോളജില്‍ ജനറല്‍ എജ്യൂക്കേഷന്‍, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളിലുമാണ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഒഴിവുള്ളത്.
കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ലൈബ്രേറിയന്‍ ഒഴിവുകളുമുണ്ട്.
യോഗ്യത, പ്രായം, യു.ജി.സി/എന്‍സിടിഇ/യൂണിവേഴ്സിറ്റി/ഗവണ്മെന്റ് ചട്ടപ്രകാരം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ അയയ്ക്കുന്ന സമയത്തു സര്‍വകലാശാല ചട്ടപ്രകാരമുള്ള യോഗ്യയ ഉണ്ടായിരിക്കണം.
വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള ഓരോ കോളജുകളിലേക്കും വെവ്വേറെ അപേക്ഷ അയയ്ക്കണം.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോം കൊല്ലം ശ്രീനാരായണ ട്രസ്റ്റ് ഓഫീസില്‍നിന്നും 500 രൂപയ്ക്കു ലഭിക്കും. (മണി ഓര്‍ഡര്‍ 550 രൂപ) കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളജില്‍ ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിസിക്സ്, കൊമേഴ്സ്, ബോട്ടണി വിഷയത്തിലും കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളജില്‍ ഇംഗ്ലീഷ്, കൊമേഴ്സ് വിഷയങ്ങളിലും കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളജില്‍ ഹിന്ദി വിഷയത്തിലും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് 2017 ജൂലൈ 21-ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിലാസം: Manager, Sree Narayana College, Kollam.