പി.ജി പ്രവേശനം

Share:

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍, മാവേലിക്കര, കുണ്ടറ, ധനുവച്ചപുരം അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷം ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡി.ഡി (പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 150 രൂപ) സഹിതം ബന്ധപ്പെട്ട കോളേജുകളില്‍ നല്‍കണം.

തുക കോളേജുകളില്‍ നേരിട്ടും സ്വീകരിക്കും.

ഫോണ്‍ : 0471 2322985, 2322501

Share: