ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍, ഡെമോൺസ്‌ട്രേറ്റർ ഒഴിവ്

Share:

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പാലക്കാട്: മലമ്പുഴ വനിതാ ഐ ടി ഐ യില്‍ വിവിധ ട്രേഡ് കളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി ജൂലൈ 19ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.

ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് എന്നീ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കള്‍ കളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 0491-2815181.

ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്

പാലക്കാട്: കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട് .മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ജൂലൈ 20 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം

ഫോണ്‍ : 0492- 2272900.

ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ  താൽകാലിക നിയമനം

വിനോദസഞ്ചാര വകുപ്പിനു കീഴിൽ തിരുവനന്തപുരം ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് പ്രാക്ടിക്കൽ ക്ലാസ് കൈകാര്യം ചെയ്യാൻ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 23ന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം. 50 ശതമാനം മാർക്കിൽ കുറയാത്ത ഹോട്ടൽ മാനേജ്‌മെന്റിൽ ത്രിവത്സര ഡിഗ്രി/ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ത്രീസ്റ്റാർ ഹോട്ടലിൽ കുറയാത്ത രണ്ട് വർഷത്തെ പ്രവൃത്തിപരിചയം/ഫുഡ് പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ രണ്ട് വർഷത്തെ അധ്യാപന പ്രവൃത്തിപരിചയവും അഭികാമ്യം.

 

 

Share: