ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ബിരുദാനന്തര ബിരുദം
ബംഗളൂരുവിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) യുടെ കീഴിലുള്ള ഡിജിറ്റൽ സൊസൈറ്റി മാസ്റ്റർ ഓഫ് സയൻസ് കോഴ്സ്ന് അപേക്ഷ ക്ഷണിച്ചു.
രണ്ടു വർഷത്തെ മുഴുവൻ സമയ കോഴ്സാണിത്. ഫിനാൻസ്, എഡ്യൂക്കേഷൻ, ഗവേണൻസ്, ഹെൽത്ത് തുടങ്ങി വൈവിധ്യമാർന്ന സാമൂഹിക ആവശ്യങ്ങൾക്കു വേണ്ട ഡിജിറ്റൽ സാങ്കേതിക വിദ്യ രൂപകൽപ്പന ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനു വേണ്ട കാര്യങ്ങളാണു കോഴ്സിന്റെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ക്യാറ്റ്, സീഡ് സ്കോറുള്ളവരെ പ്രവേശന പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് ഏപ്രിൽ 21നും 22നും ടെസ്റ്റും ഇന്റർവ്യുവും നടത്തും.
ഏപ്രിൽ 16നകം അപേക്ഷിക്കണം. അതു കഴിഞ്ഞുള്ള അപേക്ഷകരെ രണ്ടാം റൗണ്ട് അഡ്മിഷനു പരിഗണിക്കും. രണ്ടാം റൗണ്ടിനുള്ള ടെസ്റ്റും ഇന്റർവ്യുവും ജൂണ്‍ ഒന്‍പത്, പത്ത് തീയതികളിൽ നടത്തും. ന്യൂമറിക്കൽ, അനലിറ്റിക്കൽ, വെർബൽ എബിലിറ്റി, ഡിസൈൻ, സോഷ്യൽ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ.
1000 രൂപയാണ് അപേക്ഷാ ഫീസ്. 5,36,000 രൂപയാണു ആകെ കോഴ്സ് ഫീസ്. കൂടാതെ പ്രതിമാസം 10000 രൂപയോളം താമസത്തിനും ഭക്ഷണത്തിനുമായി നൽകണം. എന്നാൽ അഡ്മിഷൻ ലഭിക്കുന്ന എല്ലാവർക്കും ഏതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പു ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: http://iiitb.in/applynow