കസ്റ്റംസില്‍ 26 ഒഴിവുകൾ

Share:

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ്) കമ്മീഷണറേറ്റിന്‍റെ മറൈന്‍
വിങ്ങിലേക്ക് ഗ്രൂപ്പ് സി തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ഒഴിവുകള്‍: 26
പുരുഷന്മാര്‍ മാത്രം അപേക്ഷിക്കുക

സീമാന്‍-07 (ജനറല്‍-1, എസ്.സി-4, എസ്.ടി-2)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. 3 വര്‍ഷംതൊഴില്‍ പരിചയം.
മറൈന്‍ മെര്‍ക്കന്‍റൈല്‍ ഡിപ്പാര്‍റ്റ് മെന്‍റിന്‍റെ മേറ്റ് ഓഫ് ഷിഫിംഗ്
വെസല്‍ കോമ്പിറ്റന്‍സി സര്‍ട്ടി്ഫിക്കറ്റ് അഭിലഷണീയം.
പ്രായം: 18-25 വയസ്.
ശമ്പളം: 18000 -56900 രൂപ.

ഗ്രീസര്‍-II (ജനറല്‍-8, ഒ.ബി.സി-2, എസ്.സി-1)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. 3 വര്‍ഷം തൊഴില്‍ പരിചയം.
മറൈന്‍ മെര്‍ക്കന്‍റൈല്‍ ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ ഫിഷിംഗ് വെസല്‍
എന്‍ജിന്‍ ഡ്രൈവര്‍ കൊമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായം: 18-25 വയസ്.
ശമ്പളം: 18000 – 56900 രൂപ.

സ്കിപ്പര്‍മേറ്റ്-2 (എസ്.സി-1, എസ്.ടി-1)
യോഗ്യത: എം.എം.ഡി യുടെ ഫിഷിംഗ് വെസല്‍സ് സെക്കണ്ട് ഹാന്‍ഡ്
സര്‍ട്ടിഫിക്കറ്റ്. പത്താം ക്ലാസ് പാസായിരിക്കണം. 5 വര്‍ഷം തൊഴില്‍
പരിചയം. സേഫ്റ്റി & സര്‍വൈവല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വീസ്
സര്‍ട്ടിഫിക്കറ്റ് എന്നിവ അഭിലഷണീയം. പ്രായം: 18-30 വയസ്. ശമ്പളം: 35400
-112400 രൂപ

എന്‍ജിന്‍ ഡ്രൈവര്‍-1(എസ്.സി)
യോഗ്യത: എട്ടാം ക്ലാസ്. 10 വര്‍ഷം മുന്‍ പരിചയം. ഇന്‍ലന്‍ഡ് ഡ്രൈവര്‍
ക്ലാസ് കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ്,
മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിവ അഭിലഷണീയം.
പ്രായം: 18-35 വയസ്.
ശമ്പളം: 25500 – 81100 രൂപ.

സുഖാനി: -1(എസ്.ടി)
യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത, 7 വര്‍ഷം മുന്‍
പരിചയം. കൊമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായം: 18-30
വയസ്. ശമ്പളം: 25500 – 81100 രൂപ

ലോഞ്ച് മെക്കാനിക്ക്: -1 (എസ്.സി)
യോഗ്യത: പത്താം ക്ലാസ്, 5 വര്‍ഷം മുന്‍ പരിചയം. പ്രായം: 18-30 വയസ്.
ശമ്പളം: 25500 – 81100 രൂപ

അണ്‍ സ്കില്‍ഡ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്കര്‍-3(ജനറല്‍)
യോഗ്യത: പത്താം ക്ലാസ്. ശാരീരിക അധ്വാനത്തിനുള്ള ശേഷി ഉണ്ടായിരിക്കണം.
മെക്കാനിക്/ഫിറ്റര്‍/ടര്‍ണര്‍/വെല്‍ഡര്‍/ഇലക്ട്രീഷ്യന്‍/ഇന്‍സ്ട്രുമെന്‍റല്‍
ട്രേഡില്‍ ഐ.ടി.ഐ അഭിലഷണീയം. പ്രായം: 18-25 വയസ്. ശമ്പളം: 18000 – 56900
രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കണക്കാക്കി ആണ് പ്രായം കണക്കാക്കുക.
ഉയര്‍ന്ന പ്രായ പരിധിയില്‍ സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.cbec.gov.in എന്ന സൈറ്റില്‍ അപേക്ഷാ ഫോമിന്‍റെ മാതൃക നല്‍കിയിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31

Share: