കാനറ ബാങ്കിൽ അവസരം: 450 ഒഴിവുകൾ

Share:

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറാ ബാങ്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സർവീസ്സസുമായും എന്‍.ഐ.ടി.ടി.ഇ എജുക്കേഷന്‍ ഇന്‍റര്‍ നാഷണലുമായും ചേര്‍ന്നനടത്തുന്ന
പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിംഗ് & ഫിനാന്‍സ് കോഴ്സിനു അപേക്ഷ ക്ഷണിച്ചു. ബംഗളൂരുവിലും മംഗലാപുറത്തും നടത്തുന്ന ഈ കോഴ്സ് വിജകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാനറാ ബാങ്കില്‍ പ്രോബേഷണറി ഓഫീസറായി നിയമനം ലഭിക്കും.
450 ഒഴിവുകളാണുള്ളത് . (ജനറല്‍-227, ഒ.ബി.സി-121, എസ്.സി-67, എസ്.ടി-35).

ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒരു വര്‍ഷമാണ്‌ കാലാവധി. കോഴ്സ് ഫീസ്‌: ബംഗലൂരു 4.1 3 ലക്ഷം രൂപ, മംഗലാപുരം-3.54 ലക്ഷം രൂപ

യോഗ്യത: 50 % മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. എസ്.സി, എസ്.ടി , അംഗ പരിമിത വിഭാഗക്കാര്‍ക്ക് 55% മാര്‍ക്ക് .
പ്രായം: 1.1.18 -ന് 20-30 വയസ്.
2.1.1988 നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. എസ്.സി, എസ്.ടിക്കാര്‍ക്ക് 5 ഉം ഒ.ബി.സിക്കാര്‍ക്ക് 3 ഉം വര്ഷം വയസിളവ് ലഭിക്കും. വിമുക്ത ഭടര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക്
ചട്ടപ്രകാരമുള്ള വയസിളവ് ഉണ്ട്.
ശമ്പളം: 23700 – 42020 രൂപ
അപേക്ഷാ ഫീസ് : 708 രൂപ .എസ്.സി, എസ്.ടി , അംഗ പരിമിതര്‍ വിഭാഗക്കാര്‍ക്ക് 118 രൂപ
അപേക്ഷിക്കേണ്ട വിധം: www.canarabank.com എന്ന വെബ് സൈറ്റ് വഴി.

അ വസാന തീയതി: ജനുവരി 31

Share: