ആഡം ട്രെയിനർ ഒഴിവ്

Share:

തിരുവനന്തപുരം; ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിലെ ADAM (Advanced Diploma in Automotive Mechatronics) സെൻററിൽ സീനിയർ ആഡം ട്രെയിനറുടേയും ആഡം ട്രെയിനറുടേയും ഓരോ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തെക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ബി.ടെക് (Mechanical/ Automobile/ Electronics/ Electrical/ Production) ബിരുദവും മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ ആഡം കോഴ്സും പാസായിരിക്കണം.
സീനിയർ ആഡം ട്രെയിനർക്ക് മൂന്ന് വർഷത്തെ ആഡം പരിശീലനത്തിലുള്ള പ്രവൃത്തിപരിചയം വേണം. ആഡം ട്രെയിനർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

സെപ്റ്റംബർ 14ന് മുൻപ് http://www.gecbh.ac.in എന്ന വെബ്സൈറ്റിലെ ADAM പേജിലുള്ള ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം.

ഫോൺ: 9496064680, 9446100541.

Share: