ഹോക്കി താരങ്ങള്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്കിൽ അവസരം

Share:

പഞ്ചാബ് നാഷണല്‍ ബാങ്കിൽ ക്ലെറിക്കൽ തസ്തികകളിലെ സ്പോര്‍ട്സ് ക്വാട്ട ഒഴിവുകളിലേക്ക് പുരുഷ ഹോക്കി താരങ്ങള്‍ക്ക് അപേക്ഷിക്കാം.
9 ഒഴിവുകൾ ആണുള്ളത്.

വിദ്യഭ്യാസ യോഗ്യത: പത്താം ക്ലാസ്.

കായിക നേട്ടങ്ങൾ: ഹോക്കിയില്‍ ദേശീയ തലത്തിൽ സംസ്ഥാനത്തെയോ സംസ്ഥാനതലത്തിൽ ജില്ലയെയോ ഇന്‍റെ൪ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ യൂണിവേഴ്സിറ്റിയെയോ പ്രതിനിധാനം ചെയ്തിട്ടുണ്ടാവണം.

പ്രായം: 2018 ജനുവരി 1 നു 18 –നും 26 നും ഇടയില്‍.എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: കായിക മികവിന്‍റെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷാ ഫീസ്‌: എസ്.സി, എസ്.ടി , പി.സി വിഭാഗക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും 50 രൂപയും മറ്റുള്ളവര്‍ക്ക് 300 രൂപയുമാണ് . www.pnbindia.in എന്ന സൈറ്റില്‍നിന്നും ലഭിക്കുന്ന വൌച്ചര്‍ ഉപയോഗിച്ച് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖയിൽഫീസ്‌ അടക്കാം.

അപേക്ഷിക്കേണ്ട വിധം: www.pnbindia.in എന്ന സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 3

Share: