നെയ്‌വേലി ലിഗ്നൈറ്റില്‍ അപ്രന്‍റിസ് : 460 ഒഴിവുകൾ

Share:

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്‍റിസ്ഷിപ്പ് ട്രെയിനിങ്ങിനു അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമക്കാര്‍ക്ക് 250 സീറ്റുകളിലേക്കും ഡിഗ്രിക്കാര്‍ക്ക് 210 സീറ്റുകളിലേക്കും അപേക്ഷിക്കാം.
കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും പുതുച്ചേരി, ലക്ഷ്വ ദ്വീപ്‌ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും
ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഡിഗ്രി/ഡിപ്ലോമ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകര്‍ 2015 ഏപ്രില്‍ ഒന്നിന് ശേഷം യോഗ്യത നേടിയവരായിരിക്കണം. അപ്രന്‍റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുള്ളവരും ഒരു വര്‍ഷത്തിലധികം തൊഴില്‍ പരിചയം ഉള്ളവരും അപേക്ഷിക്കേണ്ടതില്ല.

ടെക്നീഷ്യന്‍ അപ്രന്‍റിസ്ഷിപ്പ് ട്രെയിനിംഗ്: ട്രേഡ്, ഒഴിവ്:
മെക്കാനിക്കല്‍-90, ഇലക്ട്രിക്കല്‍-75, സിവില്‍-25,
ഇന്‍സ്ട്രുമെന്‍റേഷന്‍-10, കെമിക്കല്‍-10, മൈനിംഗ്-15, കമ്പ്യൂട്ടര്‍
സയന്‍സ്-15, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍-10
യോഗ്യത: അനുബന്ധ ട്രേഡില്‍ 55% മാര്‍ക്കോടെ എന്‍ജിനീയറിംഗ് ഡിപ്ലോമ.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ 5 % ഇളവ് ലഭിക്കും.

സ്റ്റൈപ്പന്‍ഡ്: 3542 രൂപ
ഗ്രാജുവേറ്റ് അപ്രന്‍റിസ്ഷിപ്പ് ട്രെയിനിംഗ് ട്രേഡ്,
ഒഴിവ്-മെക്കാനിക്കല്‍-65, ഇലക്ട്രിക്കല്‍-65, സിവില്‍-20,
ഇന്‍സ്ട്രുമെന്‍റേഷന്‍-10, കെമിക്കല്‍-10, മൈനിംഗ്-15, കമ്പ്യൂട്ടര്‍
സയന്‍സ്-15, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍-10

യോഗ്യത: അനുബന്ധ ട്രേഡില്‍ 55% മാര്‍ക്കോടെ എന്‍ജിനീയറിംഗ് ബിരുദം.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ 5% ഇളവ് ലഭിക്കും.
സ്റ്റൈപ്പണ്ട്-4984 രൂപ

അപേക്ഷിക്കേണ്ട വിധം: www.nlcindia.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍.

ഓണ്‍ലൈന്‍ രജിസ്ട്രെഷനുള്ള അവസാന തീയതി: ജനുവരി 5

ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 10

Share: