നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ-2 :ഇപ്പോൾ അപേക്ഷിക്കാം

Share:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി (UPSC NDA/ NA II Exam- 2 2021) പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് പന്ത്രണ്ടാ ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് യു.പി.എസ്.സി എൻ.ഡി.എ- 2 പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പരീക്ഷ 2021 സെപ്റ്റംബർ 5ന് നടത്താനാണ് നിലവിലുള്ള തീരുമാനം.

യു.പി.എസ്.സി എൻ.ഡി.എ/എൻ.എ 1 പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് https://upsconline.nic.in/ അല്ലെങ്കിൽ upsc.gov.in സന്ദർശിക്കുക.
നിർദേശങ്ങൾ വിശദമായി മനസ്സിലാക്കിയതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കണം .
അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരൻമാരായിരിക്കണം.
ജനറൽ വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷാ ഫീസ് ഓൺലൈന‍ായി അടയ്ക്കുക.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് കാലയവിൽ മാസം 56,100 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
അവസാന തിയതി : ജൂൺ 29

Tagsnda na
Share: